- Trending Now:
ചെന്നൈ: കുട്ടികളിലെ സർഗാത്മകതയും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് ഹാൻഡിക്രാഫ്റ്റ്സ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ശ്രേണി പുതുക്കി അവതരിപ്പിച്ചു. കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മെച്ചപ്പെടുത്തിയ ഘടകങ്ങളോടെയാണ് പുതിയ ആക്ടിവിറ്റി കിറ്റുകൾ ഒരുക്കിയിരിക്കുന്നത്.
അഞ്ച് വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കായി സാൻഡ് ആർട്ട്, മിനി ക്യാൻവാസ് ആർട്ട് എന്നിവയാണ് പുതിയ കൂട്ടിച്ചേർക്കലുകൾ. ഫുഡ് ട്രീറ്റ്സ്, ആനിമൽസ്, പ്രിൻസസ് & യൂണികോൺ, സ്പേസ് അഡ്വഞ്ചർ, അക്വാ ആനിമൽസ് തുടങ്ങിയ വിവിധ തീമുകളിൽ കിറ്റുകൾ ലഭ്യമാണ്. സംഭരണം, ഗതാഗതം, റീട്ടെയിൽ എന്നിവയിൽ മെറ്റീരിയലിന്റെയും സ്ഥലത്തിന്റെയും ഉപയോഗം കുറയ്ക്കുന്ന കൂടുതൽ കോംപാക്ട് പാക്കേജിങ്ങും ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.