Sections

മുത്തൂറ്റ് സ്നേഹസഞ്ചാരിണി പദ്ധതിയിലൂടെ 50 ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യാൻ മുത്തൂറ്റ് ഫിനാൻസ്: അപേക്ഷകൾ ക്ഷണിച്ചു

Monday, Nov 02, 2026
Reported By Admin
Muthoot Finance Invites Applications for 50 Electric Wheelchairs

എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ള അർഹരായവർക്ക് നവംബർ 20 വരെ അപേക്ഷ സമർപ്പിക്കാം ~

കൊച്ചി, ഒക്ടോബർ 30, 2026: മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയായ 'മുത്തൂറ്റ് സ്നേഹസഞ്ചാരിണി' പദ്ധതിക്ക് കീഴിൽ ഭിന്നശേഷിയുള്ള അർഹരായ വ്യക്തികൾക്ക് 50 ഓട്ടോമേറ്റഡ് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾക്കാണ് അവസരം.

ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് കൂടുതൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി 2019 ലാണ് മുത്തൂറ്റ് സ്നേഹസഞ്ചാരിണി പദ്ധതി ആരംഭിച്ചത്. കൃത്രിമക്കാളുകൾ, പൂർണ്ണ ഓട്ടോമേറ്റഡ് ഇലക്ട്രിക് വീൽചെയറുകൾ, മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവർ ഉൾപ്പെടെയുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക സെറിബ്രൽ പാൾസി വീൽചെയറുകൾ തുടങ്ങിയവ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

ഗുണഭോക്താവിന്റെ അപേക്ഷയും മറ്റ് സ്രോതസ്സുകളിൽ നിന്നും സമാനമായ സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയും, ബി.പി.എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാമ്പത്തിക നില തെളിയിക്കുന്ന മറ്റ് സാധുവായ രേഖകൾ, പഞ്ചായത്ത് പ്രസിഡന്റിൽ കുറയാത്ത പദവിയിലുള്ള ജനപ്രതിനിധിയുടെ ശുപാർശ കത്ത്, പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ സമീപകാല ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ, എന്നിവ ആവശ്യമായ രേഖകളിൽ ഉൾപ്പെടുന്നു.

അപേക്ഷകരുടെ ശാരീരിക അവസ്ഥയും സഞ്ചാര ആവശ്യകതകളും വിലയിരുത്തി അവർക്ക് ഏറ്റവും അനുയോജ്യമായ സഹായം നിശ്ചയിക്കുന്നതിനായി കൊച്ചിയിൽ വെച്ച് പ്രത്യേക മെഡിക്കൽ പരിശോധന നടത്തും. പൂർണ്ണമായ അപേക്ഷയും ആവശ്യമായ രേഖകളും നവംബർ 20ന് മുൻപായി താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം:

Muthoot Finance Head Office - CSR Department,
National Highway Bypass, NH 66, Service Road,
Palarivattom Kochi, Kerala - 682028
കൂടുതൽ വിവരങ്ങൾക്ക് +91 80899 95051.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.