Sections

സ്‌കിപ്പറിന്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന

Monday, Nov 02, 2026
Reported By Admin
Skipper Q2 Net Profit Rises 56% to ₹57.5 Crore

ന്യൂഡൽഹി: വൈദ്യുതി പ്രസരണ-വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കിപ്പർ ലിമിറ്റഡിന്റെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ അറ്റാദായം 56 ശതമാനം വർധിച്ച് 57.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 36.9 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വരുമാനം 10 ശതമാനം വർധിച്ച് 1,384 കോടി രൂപയിലെത്തി. ഇബിഐടിഡിഎ11 ശതമാനം വർധിച്ച് 144.8 കോടി രൂപയായി.

സെപ്റ്റംബർ 2026 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ ഓർഡർ ബുക്ക് 10,065.7 കോടി രൂപയെന്ന റെക്കോഡ് നേട്ടത്തിലെത്തി. ആദ്യ പകുതിയിലെ വരുമാനം ഏഴ് ശതമാനം വർധിച്ച് 2,693.8 കോടി രൂപയായി. ഇക്കാലയളവിലെ അറ്റാദായം 40 ശതമാനം ഉയർന്ന് 113.9 കോടി രൂപയായി. വടക്കേ അമേരിക്കൻ വിപണിയിലെ ഏറ്റവും വലിയ കരാറും കമ്പനിക്ക് ലഭിച്ചു. നിലവിലുള്ള 3.75 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനശേഷി 4.5 ലക്ഷം ടണ്ണായി ഉയർത്താനുള്ള വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.