- Trending Now:
ന്യൂഡൽഹി: ലൈഫ്ബ്രിഡ്ജ് ഗ്രൂപ്പിന്റെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ, ക്ഷേമ, സാമൂഹിക ഇടപെടൽ ആവശ്യങ്ങൾക്കായുള്ള സാങ്കേതിക പ്ലാറ്റ്ഫോമായ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്കെയർ എക്സലൻസ് അവാർഡ് 2026 ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന 18-ാമത് ഫിക്കി ഹെൽത്ത്കെയർ എക്സലൻസ് പുരസ്കാരച്ചടങ്ങിൽ 'ടെക്നോളജി ട്രാൻസ്ഫർമേഷൻ ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ' വിഭാഗത്തിലാണ് പുരസ്കാരം. വിവിധ വിഭാഗങ്ങളിലായി ലഭിച്ച 200-ഓളം അപേക്ഷകളിൽനിന്നാണ് സീനിയർഷീൽഡ് തിരഞ്ഞെടുക്കപ്പെട്ടത്. ലൈഫ്ബ്രിഡ്ജ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് (പ്രൊഡക്ട് ആൻഡ് ടെക്നോളജി) അർജുൻ ആർ, ശശി തരൂർ എം.പിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ആരോഗ്യ നിരീക്ഷണം, വയോജന ചികിത്സാ വിദഗ്ധരുടെ സേവനം, വീഴ്ച തിരിച്ചറിയൽ, ജിയോ ലൊക്കേഷൻ ട്രാക്കിങ്, അടിയന്തര സഹായ അറിയിപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ പ്ലാറ്റ്ഫോമിലുണ്ട്. വൈകാരിക പിന്തുണയും ആപ്പ് ഉപയോഗത്തിനുള്ള മാർഗനിർദേശവും ആരോഗ്യനില നിരീക്ഷണവും നൽകുന്ന ഹെൽത്ത് ബഡ്ഡി സംവിധാനവും ഇതിന്റെ ഭാഗമാണ്. ആരോഗ്യസംരക്ഷണം, സാമൂഹിക ഇടപെടൽ, ഉൽപ്പന്ന-സേവന ലഭ്യത എന്നിവ ഏകോപിപ്പിക്കുന്ന മൂന്ന് വിഭാഗങ്ങളിലായാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. മുതിർന്ന പൗരന്മാർക്കും അവരെ പരിചരിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും ദൈനംദിന പരിചരണം കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് ലൈഫ്ബ്രിഡ്ജ് ഗ്രൂപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.