- Trending Now:
കൊച്ചി: പ്രമുഖ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ വാച്ചസ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് തങ്ങളുടെ പുതിയ കാമ്പയിനായ 'ചോസൺ ഫാമിലി' അവതരിപ്പിച്ചു. പരമ്പരാഗത രക്തബന്ധങ്ങൾക്കപ്പുറം ജീവിതയാത്രയിൽ നമ്മൾ കെട്ടിപ്പടുക്കുന്ന പ്രിയപ്പെട്ട സൗഹൃദങ്ങളെയും സഹപ്രവർത്തകരുമായുള്ള ഊഷ്മളമായ ബന്ധങ്ങളെയും ആദരിക്കാനും ആഘോഷിക്കാനുമാണ് 'ഉത്സവ് ബൈ ടൈറ്റൻ' എന്ന ആശയത്തിലുള്ള ആ കാമ്പയിൻ ലക്ഷ്യമിടുന്നത്. ടൈറ്റൻ വാച്ചുകളിൽ 55 ശതമാനവും സമ്മാനങ്ങളായി നൽകാൻ വാങ്ങുന്നവയാണെന്ന യാഥാർത്ഥ്യം മുൻനിർത്തി, ഉറ്റവർക്ക് സമ്മാനങ്ങൾ കൈമാറുന്നതിൻറെ സവിശേഷ പ്രാധാന്യമാണ് ഈ പ്രചാരണത്തിലൂടെ കമ്പനി അടിവരയിടുന്നത്.
മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന രണ്ട് വേറിട്ട കഥകളിലൂടെയാണ് 'ചോസൺ ഫാമിലി' കാമ്പയിൻ അവതരിപ്പിച്ചിരിക്കുന്നത്. അകലങ്ങൾക്കപ്പുറം കുടുംബത്തിൻറെ ഭാഗമായി മാറുന്ന ആഴമേറിയ സൗഹൃദത്തിൻറെ കഥയാണ് ഒന്നാമത്തേത്. തിരക്കേറിയ ഒരു റെസ്റ്റോറൻറ് അടുക്കളയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കിടയിലെ പരസ്പര പിന്തുണയും സൗഹൃദവും അവരെ എങ്ങനെ ഒരു കുടുംബമാക്കി മാറ്റുന്നു എന്നതാണ് രണ്ടാമത്തെ പ്രമേയം. ടൈറ്റൻറെ സിഗ്നേച്ചർ സംഗീതത്തിൻറെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ കാമ്പയിൻ, പ്രിയപ്പെട്ടവർക്ക് നൽകുന്ന ടൈറ്റൻ വാച്ചുകളെ സമ്മാനത്തിനപ്പുറം ഓർമ്മകളുടെയും കൃതജ്ഞതയുടെയും പ്രതീകമായി അടയാളപ്പെടുത്തുന്നു.
കാലഘട്ടത്തിനനുസരിച്ച് കുടുംബം എന്ന ആശയത്തിൻറെ അതിരുകൾ വികസിക്കുകയാണെന്നും, പരമ്പരാഗത കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ടെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് അനലോഗ് വാച്ചസ് വിഭാഗം ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ജനനം കൊണ്ടുമാത്രമല്ല, ജീവിത അനുഭവങ്ങളിലൂടെയും നാം ഒരു കുടുംബത്തെ സൃഷ്ടിക്കുന്നുണ്ട്. സുഹൃത്തുക്കളും സഹപ്രവർത്തകരും നമ്മുടെ ജീവിതത്തിൻറെ അവിഭാജ്യ ഘടകമായി മാറുന്ന ഈ മനോഹര ബന്ധങ്ങളെയും, വാച്ച് സമ്മാനമായി നൽകുന്നതിലൂടെ പങ്കുവെക്കപ്പെടുന്ന സ്നേഹത്തെയുമാണ് ടൈറ്റൻ ഈ ദീപാവലിയിൽ ആഘോഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.