Sections

നിക്ഷേപക അവബോധം: കോമിക് പരമ്പരയുമായി സിഡിഎസ്എൽ

Thursday, Feb 12, 2026
Reported By Admin
CDSL Launches Investor Awareness Comic Series with Amar Chitra Katha

കൊച്ചി: സാമ്പത്തിക വിഷയങ്ങളെ ആകർഷകമായ കഥാധിഷ്ഠിത വിവരണങ്ങളാക്കിയുള്ള നിക്ഷേപക അവബോധവുമായി സിഡിഎസ്എൽ (സെൻട്രൽ ഡിപ്പോസിറ്ററി സർവ്വീസസ് ലിമിറ്റഡ്). അമർ ചിത്ര കഥയുമായി സഹകരിച്ചാണ് ഈ കോമിക് പരമ്പര പുറത്തിറക്കിയത്.

സിഡിഎസ്എലിന്റെ മൂന്നാം വാർഷിക സിമ്പോസിയമായ 'റീ ഇമാജിൻ: സെക്യൂരിറ്റീസ് മാർക്കറ്റ് ത്രൂ ഡാറ്റ സിനർജി'യിൽ വെച്ച് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ കോമിക്ക് പരമ്പര പ്രകാശനം ചെയ്തു. കഥകളിലൂടെ നിക്ഷേപക അവബോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, അസമീസ്, ബംഗാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ എന്നീ 12 ഭാഷകളിൽ കോമിക് പരമ്പര ലഭ്യമാണ്. കോമിക് കഥകൾ www.cdslipf.com എന്ന ലിങ്കിൽ വായിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.