- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,080 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം 480 രൂപ ഇടിഞ്ഞ സ്ഥാനത്താണ് ഇന്ന് 360 രൂപ കൂടിയിരിക്കുന്നത്. അതിന് മുന്നേ ഇന്നലെ രാവിലെ 2,920 രൂപയുടെ വൻ വർധന സ്വർണവിലയിൽ സംഭവിച്ചിരുന്നു.
ഏപ്രിൽ ഒന്നിന് വില വർധനയോടെ 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് ഏപ്രിൽ രണ്ടിന് വില ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും വില ഉയരാൻ തുടങ്ങിയതോടെ ഏപ്രിൽ 8ന് 1,12,800 രൂപയിലേക്ക് കഴിഞ്ഞ 23 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില കുതിച്ചെത്തിയിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ ഉയർന്ന് 14,010 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.