Sections

എക്കാലത്തേയും മികച്ച വിൽപ്പനയുമായി മെഴ്സിഡസ് ബെൻസ്: അത്യാഡംബര വിഭാഗത്തിൽ 16 ശതമാനം വളർച്ച

Saturday, Apr 11, 2026
Reported By Admin
Mercedes-Benz India Records Highest Ever Sales

കൊച്ചി: രാജ്യത്തെ മുൻനിര ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് കഴിഞ്ഞ സാമ്പത്തിക വർഷം 19,363 കാറുകൾ വിറ്റു. എക്കാലത്തേയും ഉയർന്ന വിൽപനയാണിത്. മുൻ വർഷം ഇത് 18,928 ആയിരുന്നു. 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസത്തിൽ 5131 കാറുകളാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ ഏഴു ശതമാനം കൂടുതലാണിത്. ടോപ് എൻഡ് ലക്ഷ്വറി കാറുകളുടെ വിപണിയിൽ 16 ശതമാനം വളർച്ചയും കൈവരിച്ചു. എസ് ക്ലാസ്, മെയ്ബാക്ക്, ഇക്യൂഎസ് എസ്യുവി, എഎംജി മോഡലുകളിലാണ് ഈ നേട്ടം.

രാജ്യത്തെ വാഹന പ്രേമികൾക്കായി എഎംജി എ45 എസ് 4മാറ്റിക് എയ്റോ ട്രാക്ക് എഡിഷൻ, 4മാറ്റിക് പ്ലസ്, എഎംജി ജിഎൽഇ 53 4മാറ്റിക് പെർഫോമെൻസ് എഡിഷൻ എന്നിവയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആഡംബര സെഡാൻ എന്ന സ്ഥാനം മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് ലോംഗ് വീൽ ബേസ് മോഡൽ തുടർച്ചയായി നിലനിർത്തുന്നുണ്ട്. കൂടാതെ പുതുതായി അവതരിപ്പിച്ച വി ക്ലാസിനും ഉടൻ എത്തുന്ന പുതിയ ഇലക്ട്രിക് സിഎൽഎ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബെൻസിന്റെ വാഹന വിൽപനയിൽ ഇരുപത് ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. 1.4 കോടി രൂപയ്ക്ക് മുകളിലുള്ള ടോപ് എൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിൽ 85 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്. ഇക്യുഎസ് എസ്യുവി മെഴ്സിഡസിന്റെ ഏറ്റവും കൂടുതൽ വിൽപനയുള്ള ആഡംബര ഇലക്ട്രിക് വാഹനമായി മാറിയിട്ടുണ്ട്. ഫ്രാഞ്ചൈസി പങ്കാളികളിൽ നിന്നുള്ള 450 കോടി രൂപയിലേറെ നിക്ഷേപം ഉപയോഗിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ 20 പുതിയ ആഡംബര വിൽപന കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.