Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വർധന; ഇന്ന് 600 രൂപ കൂടി

Friday, Apr 10, 2026
Reported By Admin
Gold Price Today in Kerala: Price Rises by ₹600, One Sovereign at ₹1,12,200

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,200 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രാവിലെ ഒരു പവന് 1,720 രൂപ ഇടിയുകയും വൈകുന്നേരം 520 രൂപ വർധിക്കുകയും ചെയ്തിരുന്നു.

ഏപ്രിൽ മാസാരംഭം 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിനം വില ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിലെ വില വർധനയെത്തുടർന്ന് ഏപ്രിൽ എട്ടിന് 1,12,800 രൂപയിലേക്ക് വില കുതിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വില ഇടിയുകയും വൈകുന്നേരം വീണ്ടും വില ഉയരുകയും ചെയ്തു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ ഉയർന്ന് 14,025 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.