Sections

എൻബിബിഎല്ലിൻറെ 'ബാങ്കിംഗ് കണക്ട്' പ്ലാറ്റ്ഫോമിൽ ഇനി ആക്സിസ് ബാങ്കും

Saturday, Apr 11, 2026
Reported By Admin
Axis Bank Joins NPCI Bharat BillPay Banking Connect

കൊച്ചി: നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡിൻറെ ബാങ്കിംഗ് കണക്ട്' പ്ലാറ്റ്ഫോമിൽ ഇനി മുതൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ലഭ്യമാകും. ഈ പങ്കാളിത്തത്തിലൂടെ ബാങ്കിൻറെ 3.7 കോടി ഉപഭോക്താക്കൾക്ക് രാജ്യത്തെ 4,800-ലധികം വ്യാപാരികൾക്കിടയിൽ അതിവേഗത്തിലുള്ള ചെക്കൗട്ട് സംവിധാനവും ലളിതമായ നെറ്റ് ബാങ്കിംഗ് അനുഭവവും ലഭ്യമാകും.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഉൾപ്പെടെ എട്ട് പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്കിംഗ് കണക്ട് സേവനം ലഭ്യമാണ്. കൂടാതെ 11 പേയ്മെൻറ് അഗ്രഗേറ്ററുകളുമായും ഈ പ്ലാറ്റ്ഫോം സംയോജിപ്പിച്ചിട്ടുണ്ട്. ഏകീകൃതമായ എപിഐകളും ടൂൾകിറ്റുകളും ഉപയോഗിച്ച് പേയ്മെൻറ് അഗ്രഗേറ്ററുകൾക്ക് വ്യാപാരികളെ വേഗത്തിൽ ഈ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇത് സാങ്കേതികമായ കാലതാമസം ഗണ്യമായി കുറയ്ക്കുന്നു. ഓരോ ബാങ്കുമായും പ്രത്യേകം കരാറുകൾ ഉണ്ടാക്കുന്നതിനും സാങ്കേതികമായി ബന്ധിപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ പേയ്മെൻറ് അഗ്രഗേറ്ററുകൾക്ക് ഇതിലൂടെ സാധിക്കും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ പണമിടപാട് അനുഭവം നൽകുന്നു. കൂടാതെ നെറ്റ് ബാങ്കിംഗ് ഇടപാടുകളിലെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ചെക്കൗട്ട് സമയത്ത് ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനും വ്യാപാരികൾക്കും ഇതിലൂടെ സാധിക്കുന്നു.

സുരക്ഷിതവും പരസ്പരബന്ധിതവുമായ ഡിജിറ്റൽ പേയ്മെൻറ് സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിൻറെ ചുവടുമാറ്റത്തെ പിന്തുണയ്ക്കുന്ന റിസർവ് ബാങ്കിൻറെ പേയ്മെൻറ് വിഷൻ 2028'-ന് അനുസൃതമായാണ് ബാങ്കിംഗ് കണക്ട്' പ്രവർത്തിക്കുന്നത്. ബാങ്ക് തലത്തിലുള്ള ആധികാരികത ഉറപ്പാക്കാനുള്ള പ്രക്രിയ, കേന്ദ്രീകൃത റിസ്ക് നിരീക്ഷണ സംവിധാനം എന്നിവ ഉൾക്കൊള്ളുന്ന പ്ലാറ്റ്ഫോമിൻറെ സുരക്ഷാ ഘടന വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വിശ്വാസ്യതയുള്ള പണമിടപാട് അനുഭവം ഉറപ്പാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.