Sections

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാൻ കെഫോൺ - സിഡിറ്റ് കൂട്ടായ്മ

Friday, Apr 10, 2026
Reported By Admin
Kerala Fibre Optic Network Partners with C-DIT to Install CCTV Cameras to Prevent Waste Dumping

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്ന ശ്രമങ്ങൾക്ക് പിന്തുണയായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെഫോൺ) സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി (സിഡിറ്റ്)യുമായി ധാരണാപത്രം ഒപ്പുവെച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ സിഡിറ്റ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും കെഫോൺ അതിനാവശ്യമായ ഇന്റർനെറ്റ് സേവനം നൽകുകയും ചെയ്യും.

'അനിയന്ത്രിത മാലിന്യ നിക്ഷേപം നിയന്ത്രിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായ നീക്കമാണ്, കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ്. (റിട്ട.) പറഞ്ഞു. വിശ്വാസ്യതയുള്ള ഇന്റർനെറ്റ് സേവനം നൽകുന്നതിലൂടെ ശുചിത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കെഫോൺ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ്. (റിട്ട.), സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ്, മറ്റ് കെഫോൺ അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി, കണ്ണൂർ ജില്ലയിലെ പന്നിയന്നൂർ, ആലപ്പുഴയിലെ പട്ടണക്കാട് എന്നീ പഞ്ചായത്തുകളിൽ കെഫോണിന്റെ ഇന്റർനെറ്റ് കണക്ഷനോടെ സിഡിറ്റിന്റെ ക്യാമറകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.