- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,160 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ 200 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 800 രൂപ വർധിച്ചിരുന്നു.
നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു. ഫെബ്രുവരി ഒന്നിന് വിൽപ്പന നടന്ന 1,17,760 രൂപ ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായപ്പോൾ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് വിൽപ്പന നടന്ന 1,07,920 രൂപ ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കുമായി.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 110 രൂപ കുറഞ്ഞ് 14,520 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.