- Trending Now:
കൊച്ചി: ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്ക് സുരക്ഷിത ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുന്ന സ്വർണ പണയ വായ്പകൾക്ക് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. കുറഞ്ഞ ഡോക്യുമെൻറേഷനും അതിവേഗ പ്രോസസ്സിങും വഴി വ്യക്തിഗത സംരംഭകർക്ക് തങ്ങളുടെ സ്വർണ ആസ്തികളുടെ അടിസ്ഥാനത്തിൽ ലിക്വിഡിറ്റി ലഭ്യമാക്കുന്നതാണ് പദ്ധതി.
ബാങ്കിൻറെ നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും സ്വർണ പണയ സൗകര്യമുള്ള 3300-ൽ ഏറെ ശാഖകളിലൂടെ ഇതു പ്രയോജനപ്പെടുത്താം. അതാതു ദിവസം തന്നെ പണം ലഭ്യമാക്കുന്ന ഈ പദ്ധതി അനുസരിച്ച് ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം ക്രെഡിറ്റു ചെയ്യും. 50,000 രൂപ മുതൽ ഒരു കോടി രൂപ വരെയാണ് അർഹതയ്ക്ക് അനുസൃതമായി ലഭ്യമാക്കുക. സ്വർണാഭരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഓവർഡ്രാഫ്റ്റ് എന്ന രീതിയിലാവൂം ഈ പദ്ധതി.
മൂല്യത്തിൻറെ 82 ശതമാനം വരെ ഇതനുസരിച്ചു വായ്പ ലഭിക്കും. എംഎസ്എംഇ വിഭാഗത്തിൽ നേരിടുന്ന പ്രവർത്തന മൂലധന ലഭ്യതക്കുറവ് പരിഹരിക്കാൻ ഈ പദ്ധതി സഹായകമാകുമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഗ്രൂപ് എക്സിക്യൂട്ടീവും ഭാരത് ബാങ്കിങ് വിഭാഗം മേധാവിയുമായ ബിപിൻ സറാഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.