Sections

ആപ്ലിക്കേഷൻ ഡെവലപ്പർ, ഡ്രോൺ സർവീസ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ്‌റ്/ ഫ്‌ളെബോടോമിസ്റ്റ്, ലക്ചറർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, വെറ്ററിനറി ഡോക്ടർ, ആയുർവേദ തെറാപിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, യോഗ ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Friday, Dec 19, 2025
Reported By Admin
Recruitment opportunities for many positions including Application Developer, Drone Service Technici

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആപ്ലിക്കേഷൻ ഡെവലപ്പർ-വെബ് ആന്റ് മൊബൈൽ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/സയൻസ്, വെബ് ആന്റ് മൊബൈൽ രംഗത്ത് രണ്ട് വർഷത്തെ പരിചയം.), വെയർഹൗസ് എക്സിക്യൂട്ടീവ് (യോഗ്യത-പ്ലസ്ടു, വെയർഹൗസിങ് മേഖലയിൽ മൂന്ന് വർഷത്തെ വ്യവസായ പരിചയവും ഒരു വർഷത്തെ ട്രെയിനിങ് പരിചയവും), ഡ്രോൺ സർവീസ് ടെക്നിഷ്യൻ( യോഗ്യത- ഇലക്ട്രോണിക്സ്/ഏറോനോട്ടിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. ഡ്രോൺ സർവീസ് ടെക്നിഷ്യൻ ആയി രണ്ട് വർഷത്തെ പരിചയവും ഒരു വർഷം ട്രെയിനിങ് പരിചയവും), എ.ഐ ആന്റ് എംഎൽ ജൂനിയർ ടെലികോം ഡാറ്റാ അനലിസ്റ്റ് (യോഗ്യത- സയൻസ് /ഇലക്ട്രോണിക്സ്/ടെലികോം/ഐ.ടി./അനുബന്ധ വിഷയങ്ങളിൽ ബിരുദം, ആക്ടീവ് നെറ്റ്വർക്ക്/ഐ.ഒ.ടി ഡൊമെയ്ൻ മേഖലയിൽ രണ്ട് വർഷത്തെ പരിചയം). ഡെവ്ഒപ്സ് എൻജിനീയർ ട്രെയ്നർ (യോഗ്യത-ഏതെങ്കിലും വിഷയത്തിൽ ബിരുദം, മുൻഗണന സയൻസ്/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആന്റ് എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ ടെക്നോളജി. എ.ഐ.ബി.ഡി.എയിൽ രണ്ട് വർഷത്തെ ഇൻഡസ്ട്രി പരിചയം, ഇന്റേൺഷിപ്പ്, അപ്രന്റിസ്ഷിപ്പ് എന്നിവ ഉൾപ്പെടും. ഡാറ്റാ അനാലിസിസ്, ഡാറ്റാ സയൻസ്, ബിഗ് ഡാറ്റാ, അല്ലെങ്കിൽ എ.ഐയിൽ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം), ജൂനിയർ ഡാറ്റാ അനലിസ്റ്റ് ഫിനാൻഷ്യൽ സർവീസസ് ട്രെയ്നർ (യോഗ്യത- ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആന്റ് ഇൻഷുറൻസ് അല്ലെങ്കിൽ റീട്ടെയിൽ അസറ്റ് മാനേജ്മെന്റ് മേഖലയിലുള്ള ബിരുദം. അഞ്ച് വർഷത്തെ ഇൻഡസ്ട്രി പരിചയം, കൂടാതെ ഒരു വർഷത്തെ ട്രെയ്നിങ് പരിചയം) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ csppandikkad@asapkerala.gov.in ലേക്ക് ബയോഡാറ്റ അയക്കണം. ഫോൺ-9495999704.

കെയർ ടേക്കറുടെ താൽക്കാലിക ഒഴിവ്

കോട്ടയം: മണർകാട് പ്രവർത്തിക്കുന്ന കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കറുടെ ഒഴിവുണ്ട്. വേതനം പ്രതിമാസം 13,000 രൂപ. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും മുൻഗണന. താത്പര്യമുള്ളവർ ഡിസംബർ 27ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 0481 2371187.

ലാബ് അസിസ്റ്റന്റ്റ്/ ഫ്ളെബോടോമിസ്റ്റ്; താത്ക്കാലിക നിയമനം

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ലാബ് അസിസ്റ്റന്റ്റ്/ ഫ്ളെബോടോമിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഡിസംബർ 22 തിങ്കളാഴ്ച രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം നടത്തും. ഡിപ്ലോമ ഇൻ എം.എൽ.ടി. (ഡി.എം.ഇ. അംഗീകൃതം)/ തതുല്യമായ വി.എച്ച്.എസ്.ഇ. എം.എൽ.ടി യോഗ്യതയും, ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 41 വയസിന് താഴെയുള്ളവർക്ക് പങ്കെടുക്കാം. 625 രൂപയാണ് ദിവസ വേതനം. കൂടുതൽ വിവരങ്ങൾക്കായി ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2427778.

ലക്ചറർ നിയമനം

പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിൽ ലക്ചററെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 22 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9895916117, 04985295101

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. ഐ.ടി.ഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷ പ്രവൃത്തി പരിചയം / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷ പ്രവൃത്തി പരിചയം / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ള പൊതുവിഭാഗത്തിൽപ്പെട്ടവർക്കും എസ്.സി മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം ഡിസംബർ 22 ന് രാവിലെ 10.30 ന് അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ഫോൺ: 04972835183.

വെറ്ററിനറി ഡോക്ടർ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 22 ന്

മൃഗസംരക്ഷണ വകുപ്പിന്റെ അഴുത, അടിമാലി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി, തൊടുപുഴ ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും വെറ്ററിനറി ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ബി വി എസ് സി & എ എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികൾ ഡിസംബർ 22 ന് രാവിലെ 10.30ന് പൂർണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.

പാരാവെറ്റ് നിയമനം

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണവകുപ്പിന്റെ ദേവികുളം, അഴുത ബ്ലോക്കുകളിലേക്ക് പാരാവെറ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വി എച്ച് എസ് ഇ ലൈവ്സ്റ്റോക്ക്/ ഡയറി/ പൗൾട്രി മാനേജ്മെന്റ് കോഴ്സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് - ഫാർമസി - നഴ്സിങ്ങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വി എച്ച് എസ് ഇ ലൈവ്സ്റ്റോക്ക്/ ഡയറി/ പൗൾട്രി മാനേജ്മെന്റ് കോഴ്സ് പാസായവരെയും അല്ലെങ്കിൽ വി എച്ച് എസ് ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യു എഫ്) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ (ഡി എഫ് ഇ)/ സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ് പി എഫ്) എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ എം വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഡിസംബർ 22ന് രാവിലെ 11 മണിക്ക് ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വോക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിൽ വിവിധ തസ്തികളിലേക്ക് ഡിസംബർ 27 ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആയുർവേദ തെറാപിസ്റ്റ് (പുരുഷൻ)-യോഗ്യത- ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്, 2025 ഡിസംബർ 17ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുർവേദ തെറാപ്പിസ്റ്റുമാരെ പരിഗണിക്കും. അഭിമുഖ സമയം രാവിലെ 10.30 മണി. മൾട്ടി പർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) - അസിസ്റ്റന്റ് ഫിസിയോതെറാപ്പി/ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയിൽ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം, 2025 ഡിസംബർ 17ന് 40 വയസ് കവിയരുത്. അഭിമുഖ സമയം ഉച്ചയ്ക്ക് 12 മണി. ഒപ്റ്റോമെട്രിസ്റ്റ് - ഒപ്റ്റോമെട്രിയിൽ ബി.എസ്.സി /രണ്ട് വർഷത്തെ ഡിപ്ലോമ, അഭിമുഖ സമയം ഉച്ചയ്ക്ക് രണ്ട് മണി. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശ്രാമത്തുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.വിവരങ്ങൾക്ക്: www.nam.kerala.gov.in ഫോൺ: 0474 2082261.

യോഗ ഇൻസ്ട്രക്ടർ നിയമനം

നാഷണൽ ആയുഷ് മിഷനിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബി.എൻ.വൈ.എസ്/ ബി.എ.എം.എസ്/ യോഗയിൽ എം.എസ്.സി / എം.ഫിൽ /പി.ജി.ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് / സ്കോൾ കേരളയുടെ യോഗിക്ക് സയൻസ്, സ്പോർട്സ് യോഗയിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ. 2025 ഡിസംബർ 17ന് 50 വയസ് കവിയരുത്. അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 24 വൈകിട്ട് അഞ്ചിനകം ആശ്രാമത്തുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: www.nam.kerala.gov.in ഫോൺ: 0474 2082261.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.