Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് 1,040 രൂപ കുറഞ്ഞു

Tuesday, Feb 03, 2026
Reported By Admin
Gold Price Continues to Fall in Kerala; Rate Drops to ₹1,11,280 per Sovereign

സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 1,040 രൂപ ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,280 രൂപയിലേക്ക് താഴ്ന്നു. ജനുവരി 29ന് 1,31,160 രൂപയിലേക്ക് കുതിച്ചെത്തി റെക്കോർഡിട്ടതിൽ പിന്നെ തുടന്നുള്ള ദിവസങ്ങളിൽ സ്വർണവില ഇടിവ് തുടർന്ന് പോരുകയായിരുന്നു. ഫെബ്രുവരി ഒന്നായപ്പോഴേയ്ക്കും 1,17,760 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഇന്നലെ രാവിലെ രണ്ട് തവണ ഇടിയുകയും ഉച്ചയ്ക്ക് ശേഷം രണ്ട് തവണ ഉയരുകയും ചെയ്തിരുന്നു.

തുടർച്ചയായ മൂന്നാം ദിനമായ ഇന്നലെയും ഇടിവ് ആവർത്തിച്ച സ്വർണം രാവിലെ 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയിലേക്ക് താഴ്ന്നപ്പോൾ ഉച്ചയോടുകൂടി വീണ്ടും 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയിലേക്ക് വീണിരുന്നു. ഇതേത്തുടർന്ന് നിക്ഷേപകർ സ്വർണം വൻ തോതിൽ വിറ്റഴിക്കാൻ ആരംഭിച്ചതോടുകൂടി ഉച്ചയ്ക്ക് ശേഷം 2,000 രൂപയുടെയും വൈകുന്നേരത്തോടെ 2,400 രൂപയുടെയും വർധന സ്വർണവിലയിൽ സംഭവിച്ചു. ഇതേത്തുടർന്ന് സ്വർണവില 1,12,320 രൂപയിലേക്ക് ഉയർന്നിരുന്നു. ഇന്നലെ രാവില രണ്ട് തവണയായി 9,840 രൂപ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ കുറഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം രണ്ട് തവണയായി 4,440 രൂപ ഒരു പവൻ സ്വർണത്തിന് വർധിച്ചു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 130 രൂപ കുറഞ്ഞ് 13,910 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.