- Trending Now:
പാലക്കാട്: ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തതുല്യം, മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് അല്ലെങ്കിൽ തതുല്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 41 നും മധ്യേ( ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് അനുവദനീയം). പ്രതിമാസം 20,385 രൂപ. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ആസൽ സർട്ടിഫിക്കറ്റുകളുമായി അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2026 ജനുവരി എട്ടിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ പെയിന്റർ താൽക്കാലിക ഒഴിവുണ്ട്. പത്താംക്ലാസും പെയിന്റിങ്ങിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് യോഗ്യത. 2025 ജനുവരി ഒന്നിന് 18 നും 41 മദ്ധ്യേയാണ് പ്രായപരിധി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി അഞ്ചിന് മുൻപായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
പാലക്കാട്: ജില്ലയിൽ ഒരു സർക്കാർ സ്ഥാപനത്തിൽ ജി.എൻ.എം നഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. പ്ലസ്ടു സയൻസ് തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷനോടുകൂടി ജി.എൻ.എം ൽ ഡിപ്ലോമ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ ബേസിക് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യേണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മരുതറോഡ് ഗവ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബികോം, ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് അല്ലേങ്കിൽ ഡിപ്ലോമ ഇൻ ഷോർട്ഹാൻഡ് ടൈപ്പ്റൈറ്റിങ്, കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിങ് എന്നിവയാണ് വിദ്യഭ്യാസ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി ആറിന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2532371, 8111874768.
പാലക്കാട്: ജില്ലയിലെ ഉൾനാടൻ മത്സ്യോത്പാദനത്തിന്റെ വിവരങ്ങൾ ശേഖരിക്കാനായി കരാറടിസ്ഥാനത്തിൽ എനുമറേറ്ററെ നിയമിക്കുന്നു. ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ടാക്സോണമി ഉൾപ്പെടുന്ന ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 18-35. താൽപര്യമുള്ളവർ ജനുവരി എട്ടിന് രാവിലെ 10 ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.