- Trending Now:
കൊച്ചി: ലോകപ്രശസ്ത ഇരുചക്രമുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ മോട്ടോർസൈക്കിൾ സാഹസിക യാത്രകളിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് പുത്തൻ രീതിയിലുള്ള വിനോദസഞ്ചാരത്തിന് തുടക്കം കുറിക്കുന്നു. ഇതിൻറെ ഭാഗമായി ഗുജറാത്തിലെ റാൻ ഉത്സവിൽ തുടർച്ചയായ രണ്ടാം വർഷവും കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
ടിവിഎസ് അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പിൽനിന്നും, ടിവിഎസ് റോണിൻ കൾട്ട് കമ്മ്യൂണിറ്റിയിൽ നിന്നുമായി നൂറിലധികം റൈഡർമാർ പങ്കെടുത്ത ആദ്യ വെസ്റ്റ് ചാപ്റ്റർ റൈഡ് റാൻ ഉത്സവിൻറെ ഭാഗമായി ടിവിഎസ് സംഘടിപ്പിച്ചു. ഹൈവേകളും ഗ്രാമീണ പാതകളും ഉപ്പുകടൽ മരുഭൂമിയും താണ്ടിയുള്ള ഈ യാത്ര റൈഡർമാർക്ക് അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചത്. ടിവിഎസ് റേസിങിൻറെ പാരമ്പര്യവും ടിവിഎസ് അപ്പാച്ചെയുടെ കരുത്തും പ്രദർശിപ്പിച്ച ടിവിഎസ് പ്രീമിയം അരീനയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
റാൻ ഓഫ് കച്ചിൻറെ ഭൂപ്രകൃതിയും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അഞ്ച് കസ്റ്റം മോട്ടോർസൈക്കിളുകളും റാൻ ഉത്സവിൽ ടിവിഎസ് പുറത്തിറക്കി. എ സിംഫണി ഓഫ് സാൾട്ട് ആൻഡ് സ്കൈ എന്ന തീമിൽ ടിവിഎസ് റോണിൻ, ടിവിഎസ് അപ്പാച്ചെ ആർടിആർ 200, ആർടിആർ 310, ആർആർ 310 എന്നീ നാല് മോഡലുകൾ ഐമോർ കസ്റ്റംസുമായി ചേർന്നാണ് പുനർരൂപകൽപന ചെയ്തത്. അൺസ്ക്രിപ്റ്റഡ് എക്സ്പ്ലോറേഷൻ എന്ന തീമിലുള്ള പ്രത്യേക ടിവിഎസ് റോണിനും ഇതോടൊപ്പം അവതരിപ്പിച്ചു. റാൻ ഓഫ് കച്ചിനെ ഒരു ആഗോള ഉത്സവമാക്കി മാറ്റാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള റൈഡർമാരെ വെള്ള മണൽപ്പരപ്പിലേക്കും, പ്രശസ്തമായ റോഡ് ടു ഹെവനിലേക്കും ടിവിഎസ് സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ വിജയത്തിന് പിന്നാലെ, ഇത്തവണ ഇറ്റലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നൂറിലധികം മോട്ടോർസൈക്കിൾ പ്രേമികളാണ് ഇത്തവണ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തത്. റാൻ ഉത്സവ് മോട്ടോർസൈക്കിൾ അധിഷ്ഠിത വിനോദസഞ്ചാരത്തിൻറെ കേന്ദ്രമായി മാറുന്നുവെന്നാണ് ഈ പങ്കാളിത്തം തെളിയിക്കുന്നതെന്ന് ടിവിഎസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.