- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 1,920 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,680 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രണ്ട് തവണയായി 2,400 രൂപ കുറഞ്ഞ സ്ഥാനത്താണ് ഇന്ന് വിലയിൽ കുതിപ്പ് സംഭവിച്ചത്. ഇന്നലെ രാവിലെ ആദ്യം 1,920 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും 480 രൂപ കുറയുകയായിരുന്നു.
നേരത്തെ ജനുവരി 29ന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വിലയിടിയുകയും ഫെബ്രുവരി രണ്ടിന് 1,07,920 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വീണ്ടും വില ഉയരുകയും ഫെബ്രുവരി നാലിന് 1,17,720 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഏറ്റക്കുറച്ചിലുകളോടെ തുടരുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 240 രൂപ വർധിച്ച് 14,460 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.