- Trending Now:
യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മിഷൻ ചെയർമാൻ ഡോ. എസ്. എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ രംഗത്തെ വിദഗ്ധർ തയ്യാറാക്കിയതാണ് ഈ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന 'ഷീ ഹോസ്പിറ്റൽ' പദ്ധതി സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രവും ശാസ്ത്രീയവുമായ സമീപനമാണെന്നും അത് തെറ്റിദ്ധരിക്കപ്പെടരുതെന്നും ഡോ. ലാൽ പറഞ്ഞു. റിപ്പോർട്ട് ഒരു തുറന്ന രേഖയായതിനാൽ സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും ക്രിയാത്മക നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതാണെന്നും, പൊതുജനാരോഗ്യ മേഖലയിലെ പുരോഗതിക്കായാണ് ഈ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാർ, വിദഗ്ധ ഡോക്ടർമാർ, ആശാവർക്കർമാർ ഉൾപ്പെടെയുള്ള വലിയൊരു സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ മന്ത്രിയെയും ഉപദേശക സംഘത്തെയും ഉൾപ്പെടുത്തി ഒരു പരസ്യ സംവാദത്തിന് തയ്യാറാണെന്നും, ഭരണനിർവഹണത്തിൽ അറിവും ഉത്തരവാദിത്വവും പരസ്പര ബഹുമാനവും അനിവാര്യമാണെന്നും ഡോ. എസ്. എസ്. ലാൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.