Sections

ഡെങ്കിപ്പനി, എലിപ്പനി ഭീഷണിയിൽ  ഡോക്ടർമാരുടെ സേവനം ശക്തമാക്കി സ്റ്റാർ ഹെൽത്ത്

Saturday, Aug 08, 2026
Reported By Admin
Star Health Expands Virtual Doctor Services Amid Kerala Rains

കൊച്ചി: മഴ ശക്തമായതോടെ ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് വെർച്വൽ ഡോക്ടർ കൺസൾട്ടേഷനുകൾ, ഹോം ഹെൽത്ത് കെയർ, മുൻകൂട്ടി നിശ്ചയിച്ചുള്ള ആശുപത്രി ചികിത്സകൾ എന്നിവയ്ക്കുള്ള സഹായം കൂടുതൽ വിപുലമാക്കി.

കഴിഞ്ഞ മാസം കേരളത്തിൽ ഏകദേശം 1,800 വെർച്വൽ ഡോക്ടർ കൺസൾട്ടേഷനുകളാണ് സ്റ്റാർ ഹെൽത്ത് വഴി നടന്നത്. പനി, ശരീരവേദന, ഛർദ്ദി തുടങ്ങിയ മഴക്കാല രോഗങ്ങൾക്ക് വെർച്വൽ വൈദ്യസഹായം തേടുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

പോളിസി കാലയളവിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ടെലികൺസൾട്ടേഷനുകൾ ലഭ്യമാണ്. 'ടോക്ക് ടു സ്റ്റാർ' എന്ന സേവനത്തിലൂടെ 7200 222 333 എന്ന നമ്പറിൽ ഉപഭോക്താക്കൾക്ക് സഹായത്തിനായി ബന്ധപ്പെടാം. ഹോം ഹെൽത്ത് കെയർ സേവനം ലഭിക്കുന്നതിനായി 1-ഉം, ആശുപത്രി അഡ്മിഷൻ സഹായത്തിനായി 2-ഉം ഡയൽ ചെയ്യാവുന്നതാണ്. പോളിസി നിബന്ധനകൾക്ക് വിധേയമായി അർഹരായവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്യാഷ്ലെസ് ഹോം ഹെൽത്ത് കെയർ സേവനവും കമ്പനി ഉറപ്പാക്കുന്നു.

പോളിസി ഇല്ലാത്തവർക്കും പൊതുജനങ്ങൾക്കും സ്റ്റാർ ഹെൽത്ത് കസ്റ്റമർ ആപ്പ് വഴി തികച്ചും സൗജന്യമായി 24 മണിക്കൂറും വെർച്വൽ ഒ.പി.ഡി കൺസൾട്ടേഷൻ സേവനം പ്രയോജനപ്പെടുത്താം.

സൗജന്യ വെർച്വൽ ഒ.പി.ഡി ഉപയോഗിക്കാനായി സ്മാർട്ട്ഫോണിൽ സ്റ്റാർ ഹെൽത്ത് കസ്റ്റമർ ആപ്പ് ഡൗൺലോഡ് ചെയ്ത് പേര്, ഇമെയിൽ, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് മെനുവിൽ നിന്ന് 'ടെലിമെഡിസിൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ആവശ്യമായ സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.