- Trending Now:
ന്യൂഡൽഹി: നഗര ഗതാഗത മേഖലയിൽ സുസ്ഥിരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഭാഗോ മൊബിലിറ്റിയും ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയും ചേർന്ന് പുതിയ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
ഹോണ്ട പവർ പാക്ക് എനർജിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ ഡെലിവറി പങ്കാളികൾക്കും റൈഡ്-ഹെയ്ലിംഗ് ഡ്രൈവർമാർക്കും കുറഞ്ഞ ചിലവിൽ ഇലക്ട്രിക് ടൂ-വീലറുകൾ ലഭ്യമാക്കും.
ഡൽഹി, ബെംഗളൂരു നഗരങ്ങളിൽ തുടക്കം കുറിക്കുന്ന ഈ സേവനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഇരു കമ്പനികളുടെയും തീരുമാനം. ഡ്രൈവിംഗ് ലൈസൻസ് മാത്രമുള്ള സാധാരണക്കാർക്ക് പോലും ഈ പ്ലാറ്റ്ഫോം വഴി ഇലക്ട്രിക് സ്കൂട്ടറുകൾ സ്വന്തമാക്കാനും നിലവിലെ വരുമാനത്തേക്കാൾ 20 ശതമാനത്തിലധികം വർദ്ധനവ് നേടാനും സാധിക്കും.
അതോടൊപ്പം, ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ കൂടുതൽ വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രത്യേക പരിശീലന പദ്ധതികളും ഈ കൂട്ടുകെട്ടിന് കീഴിൽ വിഭാവനം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.