Sections

എക്സറേ ടെക്നീഷ്യൻ, എസ്.ടി പ്രൊമോട്ടർ, വുമൺ ക്യാറ്റിൽ കെയർ വർക്കർ, സയന്റിഫിക് അപ്രന്റിസ്, അസി. പ്രൊഫസർ തുടങ്ങയ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Jan 03, 2026
Reported By Admin
Recruitment opportunities for posts like X-ray Technician, ST Promoter, Women Cattle Care Worker, Sc

എക്സറേ ടെക്നീഷ്യൻ: കൂടിക്കാഴ്ച 12ന്

നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ എക്സറേ ടെക്നീഷ്യൻ തസ്തികയിലേക്ക് നടത്തുന്നതിനായി ജനുവരി 12ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. ഒരു ഒഴിവാണുള്ളത്. ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവിലാണ് ഒഴിവ്. താൽപ്പര്യമുളള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തണം. അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ ഇന്റർവ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിര താമസക്കാർക്ക് ആയിരിക്കും മുൻഗണന. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി എം.ആർ.ടി (മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി) എന്നിവയാണ് വേണ്ട യോഗ്യത. പ്രായ പരിധി 40 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 291782, ഇമെയിൽ: dpmnamidk@gmail.com

എസ്.ടി പ്രൊമോട്ടർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ എസ്.ടി. പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജനുവരി 6, 7 തീയതികളിൽ തൊടുപുഴ പ്രീമെട്രിക് (പെൺ) ഹോസ്റ്റലിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസൽ രേഖകൾ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്/തിരിച്ചറിയൽ രേഖ, മുൻഗണനാ രേഖകൾ (നഴ്സിംഗ്/പാരാ മെഡിക്കൽ കോഴ്സുകൾ ആയുർവേദം, പാരമ്പര്യ വൈദ്യം-ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേയ്ക്ക് മാത്രം) സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ബന്ധപ്പെടണം. ഫോൺ: 04862-222399.

അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ക്ഷീരവികസന യൂണിറ്റ് കാര്യാലയത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ മൂവാറ്റുപുഴ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജനുവരി 8 ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപായി ക്ഷീരവികസന ഓഫീസറുടെ പക്കൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് കാര്യാലയവുമായി ബന്ധപ്പെടുക.

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേയ്ക്ക് 3 വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ നിയോഗിക്കുന്നതിനായി ജനുവരി 13 രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെന്റൽ സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രായ പരിധി 19 - 32 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ രേഖകളും സഹിതം ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ (കേരളം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം പി ഒ, തിരുവനന്തപുരം - 695004) ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2303844, വെബ്സൈറ്റ്: www.kspcb.kerala.gov.in.

[17544]

അസി. പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസി. പ്രൊഫസറുടെ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. യോഗ്യത എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം . ഫോൺ 0477 2267311, 9846597311.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന AICTE മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജനുവരി 6 രാവിലെ 10 ന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.gecbh.ac.in, 0471 - 2300484.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.