- Trending Now:
കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ 18ന് രാവിലെ 11ന് ബറ്റാലിയൻ ഓഫീസിൽ കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. അപേക്ഷ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എത്തണം.
മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് (പ്രതിമാസം 7,000) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാർ/അവരുടെ ആശ്രിതർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20നകം അപേക്ഷകൾ ലഭിക്കണം. ഫോൺ 0483 2734932.
മോട്ടോർ വാഹനവകുപ്പ് കണ്ണൂർ തോട്ടടയിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ വാച്ചർമാരെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0497 2700069.
കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസായ, മെഡിക്കൽ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 55 വയസിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0497 2700069.
കൂത്തുപറമ്പ് ഗവ ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം, എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർ ഡിസംബർ 19ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. ഫോൺ: 0490 2364535.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിൽ അഡ്ഹോക്ക് അസി. പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 ന് രാവിലെ 11 മണിക്ക് യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.
കണ്ണൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ പാരാ ലീഗൽ വളണ്ടിയർമാരാകാൻ കുറഞ്ഞത് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തലശ്ശേരി ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 20 ന് വൈകീട്ട് അഞ്ചിനകം ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കണം. പാരാലീഗൽ വളണ്ടിയർമാരായി തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 0490 2344666.
കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ ഈഴവ, ബില്ല, തിയ്യ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 18ന് രാവിലെ 11ന് അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖത്തിന് എത്തുമ്പോൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2418317.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) ലൈബ്രേറിയൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ബി.എൽ.ഐ.സിയുമാണ് യോഗ്യത. എം.എൽ.ഐ.സി യോഗ്യത ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23 രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9188001600.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽhttps://chat.whatsapp.com/IZAO7EDaYvsFNyyudtePy6ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.