Sections

ഹാർഡ് റോക്കുമായി കൈകോർത്ത് പ്രീമിയം കിച്ചൺ അപ്ലയൻസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഇബിജി ഗ്രൂപ്പ്

Tuesday, Mar 17, 2026
Reported By Admin
EBG Group, Hard Rock Launch Premium Appliances in India

കൊച്ചി: പ്രമുഖ കൺസ്യൂമർ ലൈഫ്സ്റ്റൈൽ ബ്രാൻഡായ ഇബിജി ഗ്രൂപ്പ്, ആഗോള പ്രശസ്തരായ ഹാർഡ് റോക്ക് ഇന്റർനാഷണലുമായി ചേർന്ന് പ്രീമിയം ഹോം അപ്ലയൻസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു ഹാർഡ് റോക്ക് ബ്രാൻഡിലുള്ള കോഫി മെഷീനുകൾ, ചെറുകിട അടുക്കള ഉപകരണങ്ങൾ എന്നിവയാണ് ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യൻ വിപണിയിലെത്തുന്നത്.

ഹാർഡ് റോക്കിന്റെ ഡിസൈൻ മികവും ഇബിജി ഗ്രൂപ്പിന്റെ വിപണന വൈദഗ്ധ്യവും ഒത്തുചേരുന്ന ഈ പദ്ധതിക്കായി 100 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന ഈ സംരംഭത്തിലൂടെ ഇന്ത്യയിലെ പ്രീമിയം ഹോം അപ്ലയൻസ് വിപണിയുടെ അഞ്ച് ശതമാനം വിഹിതം നേടിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ മെട്രോ നഗരങ്ങളിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകൾ വഴിയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ഹാർഡ് റോക്കിന്റെ സവിശേഷമായ സാംസ്കാരിക വ്യക്തിത്വവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പുതിയൊരു അനുഭവം നൽകുമെന്ന് ഇബിജി ഗ്രൂപ്പ് സിഇഒ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.