Sections

ജീവനക്കാരിൽ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത

Thursday, Feb 12, 2026
Reported By Admin
Vedanta Targets 50% Women Workforce in STEM Roles

കൊച്ചി: തങ്ങളുടെ ജീവനക്കാരിൽ 50 ശതമാനം വനിതകൾ എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് ശാസ്ത്ര രംഗത്തുള്ള വനിതകളുടേയും പെൺകുട്ടികളുടേയും അന്താരാഷ്ട്ര ദിനത്തോട് (ഫെബ്രുവരി 11) അനുബന്ധിച്ച് വേദാന്ത പ്രഖ്യാപിച്ചു.

തങ്ങൾ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ബിരുദധാരികളിൽ നിന്ന് നിയമിച്ചവരിൽ 35 ശതമാനത്തിലേറെയും വനിതകളാണെന്നും വേദാന്ത പ്രഖ്യാപിച്ചു. ഈ അടിത്തറയുമായാണ് ശാസ്ത്ര, സാങ്കേതികവിദ്യാ, എഞ്ചിനീയറിങ്, ഗണിത മേഖലകളിൽ നിയമിക്കുന്നവരിൽ 50 ശതമാനം വനിതകളായിരിക്കണം എന്ന ലക്ഷ്യം നിശ്ചയിച്ചത്.

ഇന്ത്യയിലെ ലോഹ, ഖനന, നിർമാണ, ഊർജ്ജ മേഖലകളിൽ വലിയ മാറ്റത്തിൻറെ തുടക്കമാണ് ഇതിലൂടെ സാധ്യമാകുന്നത്. മുഖ്യ വ്യവസായ മേഖലകളിലെ വനിതാ പങ്കാളിത്തം ഗണ്യമായ രീതിയിൽ വർധിപ്പിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി വേദാന്ത മുന്നോട്ടു പോകുന്നത്.

യഥാർത്ഥ ആത്മനിർഭർ, വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനു രൂപം നൽകുന്നത് ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളായിരിക്കുമെന്ന് വേദാന്ത നോൺ എക്സിക്യൂട്ടീവ് ഡയറക്ടറും ഹിന്ദുസ്ഥാൻ സിങ്ക് ചെയർപേഴ്സണുമായ പ്രിയ അഗർവാൾ ഹെബ്ബർ പറഞ്ഞു. വനിതാ മൈനർമാരെ ആദ്യമായി ഖനികൾക്കുള്ളിലേക്ക് അയച്ചതും ഖനികളിലെ രാത്രി ഷിഫ്റ്റുകളിൽ നിയോഗിച്ചതും വേദാന്തയാണ്. നേതൃ നിരയിലേക്കു കടക്കാനുള്ള തീരുമാനമെടുക്കാൻ ഇതു പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതായും പ്രിയ അഗർവാൾ ഹെബ്ബർ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.