Sections

വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ജില്ലാകളക്ടറും അസി. കളക്ടറും; ഇൻഫോപാർക്കിൽ ഫ്ളാഷ് മോബ്

Thursday, Apr 02, 2026
Reported By Admin
Vote Awareness Drive Held at Infopark Kochi

കൊച്ചി: വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇൻഫോപാർക്ക് ഫേസ് ഒന്ന് കാമ്പസിൽ ഫ്ളാഷ് മോബും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ ഇൻഫോപാർക്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസുമായി ചേർന്നായിരുന്നു പരിപാടി.

ജില്ലാകളക്ടർ ജി പ്രിയങ്ക ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടറും അസി. കളക്ടർ പാർവതി ഗോപകുമാർ തുടങ്ങിയവരും ഐടി ജീവനക്കാരുമായി സംവദിച്ചു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയും അവകാശവുമാണ് വോട്ടെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി.

ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് എജിഎം- അഡ്മിനിസ്ട്രേഷൻ സജിത്ത് എൻ.ജി തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.