- Trending Now:
കൊച്ചി: ടിവിഎസ് അപ്പാച്ചെ റേസിംഗ് എക്സ്പീരിയൻസ് (എആർഇ) ജിപി ഇന്റർനാഷണൽ 2025-26ന്റെ ആദ്യ അന്താരാഷ്ട്ര സീസൺ വിജയകരമായി പൂർത്തിയാക്കി ടിവിഎസ് റേസിങ്. നാല് പതിറ്റാണ്ടിലധികം നീളുന്ന റേസിങ് മികവിന്റെ കരുത്തിലായിരുന്നു ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന പ്രീമിയം റേസിങ് പ്ലാറ്റ്ഫോമായി രൂപപ്പെടുത്തിയ ടിവിഎസ് എആർഇ ജിപിയുടെ പ്രഥമ അന്താരാഷ്ട്ര സീസണിന്റെ പൂർത്തീകരണം. റേസിങ് അഭിനിവേശമുള്ള ടിവിഎസ് അപ്പാച്ചെ ഉടമകൾക്ക് സുരക്ഷിതവും പ്രൊഫഷണലുമായ ഒരു അന്തരീക്ഷത്തിൽ റേസിങ് അനുഭവിക്കാൻ അവസരമൊരുക്കുന്നതിലൂടെ മോട്ടോർസ്പോർട്സിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവിഎസ് എആർഇ ജിപി രൂപകൽപന ചെയ്തത്. 2007-ൽ ആരംഭിച്ചത് മുതൽ 4,000-ത്തിലധികം ഉപഭോക്താക്കളെ ഇതിനോടകം ഈ പ്ലാറ്റ്ഫോമിൽ പങ്കാളികളാക്കി. അപ്പാച്ചെ ബ്രാൻഡിന്റെ റേസിംഗ് ഡിഎൻഎ അൺലീഷ്ഡ് എന്ന ആശയത്തെയാണ് ടിവിഎസ് എആർഇ ജിപി ഉൾക്കൊള്ളുന്നത്.
ഇന്ത്യ, മെക്സിക്കോ, കൊളംബിയ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ 20-ലധികം നഗരങ്ങളിലായാണ് 2025 ജൂൺ മുതൽ 2026 മാർച്ച് വരെ നീണ്ടുനിന്ന ടിവിഎസ് എആർഇ ജിപിയുടെ ആദ്യ അന്താരാഷ്ട്ര സീസൺ സംഘടിപ്പിച്ചത്. 1100-ലധികം പേർ ഇതിൽ പങ്കെടുത്തു. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് പ്രഥമ സീസൺ സമാപിച്ചത്. 500-ലധികം റേസിംഗ് പ്രേമികളുടെയും ഉപഭോക്താക്കളുടെയും സാനിധ്യത്തിൽ നടന്ന ചടങ്ങിൽ, 60 ഫൈനലിസ്റ്റുകളാണ് 45 മീഡിയ റൈഡർമാർക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്.
മോട്ടോർസ്പോർട്സിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിംഗഭേദമന്യേ എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്ന, പ്രകടനക്ഷമതയ്ക്ക് മുൻഗണന നൽകുന്ന ഒരു ഉൾക്കൊള്ളൽ നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ടിവിഎസ് എആർഇ ജിപി അടിസ്ഥാനപരമായി രൂപകൽപന ചെയ്തിരിക്കുന്നത്. ടിവിഎസ് റേസിംഗ് ചാമ്പ്യന്മാരുടെ മാർഗനിർദേശത്തിൽ, ബ്രേക്കിംഗ് ടെക്നിക്കുകൾ, കോർണറിംഗ് പ്രിസിഷൻ, റേസിംഗ് ബോഡി ലാംഗ്വേജ്, റേസ് ഡിസിപ്ലിൻ, ട്രാക്ക് പെരുമാറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വ്യവസ്ഥാപിതമായ ഓൺ-ട്രാക്ക് പരിശീലനത്തിനാണ് ഇതിലൂടെ മത്സാർഥികൾ വിധേയരാകുന്നത്. കേവലം റേസിംഗ് പ്രേമികളായ അവരെ ആത്മവിശ്വാസവും ഉത്തരവാദിത്തവും പ്രാപ്തിയുമുള്ള റേസർമാരായി മാറാൻ ഇത് പ്രാപ്തരാക്കുന്നു.
ടിവിഎസ് അപ്പാച്ചെ ആർടിആർ 160സിസി / ആർടിആർ 180സിസി, ടിവിഎസ് അപ്പാച്ചെ 200സിസി, ടിവിഎസ് അപ്പാച്ചെ 310സിസി എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു ഉപഭോക്കൾക്കുള്ള മത്സരം. വിവിധ ലിംഗഭേദങ്ങളിലും അനുഭവപരിചയമുള്ള തലങ്ങളിലും വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് മാധ്യമപ്രവർത്തകർക്കായുള്ള പ്രത്യേക കാറ്റഗറികളിൽ ആദ്യമായി വനിതാ വിഭാഗം, പുരുഷന്മാരുടെ വിഭാഗം, വിദഗ്ധ വിഭാഗം എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു. നിയന്ത്രിതവും പ്രൊഫഷണലുമായ ഒരു അന്തരീക്ഷത്തിൽ അടിസ്ഥാന ട്രാക്ക് പരിശീലനം മുതൽ മത്സരപരമായ റേസിംഗ് വൈദഗ്ധ്യം വരെ ഘട്ടംഘട്ടമായി വികസിപ്പിക്കാൻ ഈ തട്ടുകളായുള്ള ഘടന റൈഡർമാരെ പ്രാപ്തരാക്കി.
ടിവിഎസ് എആർഇ ജിപിയുടെ ആദ്യ അന്താരാഷ്ട്ര സീസണിന്റെ വിജയകരമായ പൂർത്തീകരണം, ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന ഒരു വ്യവസ്ഥാപിത റേസിങ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്ന് ആദ്യ അന്താരാഷ്ട്ര സീസണിന്റെ വിജയകരമായ പൂർത്തീകരണത്തെക്കുറിച്ച് സംസാരിക്കവേ ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഗ്രാസ്റൂട്ട് മോട്ടോർസ്പോർട്സ് വികസിപ്പിക്കുന്നതിൽ ടിവിഎസ് റേസിംഗ് മുൻപന്തിയിലുണ്ട്. ടിവിഎസ് ഒഎംസി, ടിവിഎസ് എആർഇ ജിപി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെെൈ റഡർമാർക്ക് സുരക്ഷിതവും പ്രൊഫഷണലുമായ പരിശീലനവും മത്സരങ്ങളും അനുഭവിക്കാനുള്ള വ്യക്തമായ വഴിയാണ് ഞങ്ങൾ ഒരുക്കുന്നത്. അടുത്ത തലമുറയിലെ റേസിംഗ് പ്രതിഭകളെ വളർത്തിയെടുക്കുന്നതോടൊപ്പം, ഈ റേസിങ് സമൂഹത്തെ ആഗോളതലത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെയാണ് ടിവിഎസ് എആർഇ ജിപി ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ ആദ്യമൂന്ന് സ്ഥാനക്കാർക്ക് സവിശേഷമായ സമ്മാനങ്ങളാണ് ലഭിച്ചത്. വിജയിക്ക് മോട്ടോ ജിപി (ഏഷ്യ) കാണാൻ എല്ലാ ചിലവുകളും ഉൾപ്പെട്ട യാത്ര, ടിവിഎസ് ഒഎംസി (ആർആർ 310) യുടെ 2 റൗണ്ടുകളിലേക്ക് വൈൽഡ് കാർഡ് എൻട്രി, പെട്രോണാസ് ടിവിഎസ് റേസിംഗ് ഔദ്യോഗിക മെർച്ചൻഡൈസ് (അംഗീകൃത ഉൽപ്പന്നങ്ങൾ), എല്ലാ ചെലവുകളും ഉൾപ്പെട്ട ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദർശനം, 2 മാർക്വി റൈഡുകൾ, ഒരു ചാപ്റ്റർ റൈഡ്, ടിവിഎസ് മോട്ടോസോൾ എന്നിവയിലേക്കുള്ള പ്രവേശനം എന്നിങ്ങനെ സമ്മാനമായി ലഭിച്ചു. മോട്ടോ ജിപി (ഏഷ്യ) ടിക്കറ്റുകൾക്കൊപ്പം 2 രാത്രിയിലെ ഹോട്ടൽ താമസം, ടിവിഎസ് ഒഎംസിയുടെ ഒന്നാം റൗണ്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി, പെട്രോണാസ് ടിവിഎസ് റേസിംഗ് ഔദ്യോഗിക മെർച്ചൻഡൈസ്, എല്ലാ ചെലവുകളും ഉൾപ്പെട്ട ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദർശനം. ഒരു ചാപ്റ്റർ റൈഡ്, ടിവിഎസ് മോട്ടോസോൾ എന്നിവയിലേക്കുള്ള പ്രവേശനം എന്നിവയായിരുന്നു ആദ്യ റണ്ണർഅപ്പിനുള്ള സമ്മാനം. മൂന്നാം സ്ഥാനക്കാർക്ക് മോട്ടോ ജിപി (ഏഷ്യ) ടിക്കറ്റുകൾ, പെട്രോണാസ് ടിവിഎസ് റേസിംഗ് ഔദ്യോഗിക മെർച്ചൻഡൈസ്, എല്ലാ ചെലവുകളും ഉൾപ്പെട്ട ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദർശനം, ടിവിഎസ് മോട്ടോസോൾ പ്രവേശനം എന്നിവയും സമ്മാനമായി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.