Sections

സൈബർപാർക്കിൽ വോട്ടർ ബോധവത്കരണ പ്രതിജ്ഞയും ഫ്ളാഷ് മോബും

Monday, Apr 06, 2026
Reported By Admin
Voter Awareness Drive Held at Cyber Park

കോഴിക്കോട്: വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് സൈബർ പാർക്കിൽ ഫ്ളാഷ് മോബും പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു. സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ) ന്റെ നേതൃത്വത്തിൽ സൈബർ പാർക്കിലെയും ഐടി കമ്പനികളിലെയും ജീവനക്കാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സൈബർപാർക്ക് ജീവനക്കാർ വിവിധ ഐടി സ്ഥാപനങ്ങൾ സന്ദർശിച്ച്, വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന് വ്യക്തമാക്കി. തുടർന്ന് സൈബർപാർക്ക് ജീവനക്കാരും ഐടി കമ്പനികളുടെ പ്രതിനിധികളും ചേർന്ന് വോട്ടർ പ്രതിജ്ഞ ചൊല്ലി. അതിനുശേഷം ഫ്ളാഷ് മോബ് അവതരണം നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.