Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇടിവ്; 600 രൂപ കുറഞ്ഞു

Tuesday, Apr 07, 2026
Reported By Admin
Gold Price Drops ₹600; Sovereign at ₹1,09,880 in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,880 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ സ്വർണവിലയിൽ രാവിലെ 1,320 രൂപയുടെ ഇടിവും ഉച്ചയ്ക്ക് ശേഷം 1,120 രൂപയുടെ വർധനവും സംഭവിച്ചിരുന്നു.

നേരത്തെ, ഏപ്രിൽ ഒന്നിന് വില ഉയർന്ന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് വൈകുന്നേരത്തോടെ വീണ്ടും വില ഉയർന്ന് 1,12,160 രൂപയിലേക്ക് എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിനം തന്നെ സ്വർണവില ഇടിയുകയും രാവിലെ 1,11,040 രൂപയിലേക്കും ഉച്ചയ്ക്ക് ശേഷം 1,09,240 രൂപയിലേക്കും താഴുകയും ചെയ്തിരുന്നു. മൂന്നിന് 1,10,680 രൂപയിലേക്ക് ഉയർന്ന സ്വർണ നിരക്ക് നാലിനും അഞ്ചിനും മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഇന്നലെ രാവിലെ ആദ്യം വീണ്ടും ഇടിയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ കുറഞ്ഞ് 13,735 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.