- Trending Now:
തിരുവനന്തപുരം: ഏപ്രിൽ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ യുവാക്കളെ ബോധവൽകരിക്കുന്നതിനായി ഒരുക്കിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ആവേശകരമായ നൃത്തച്ചുവടുമായി എത്തുന്നത്.
വീഡിയോ ഗാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നേരത്തെ കൊച്ചിയിൽ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, അസിസ്റ്റൻറ് കളക്ടർ ഡോ. ശിവശക്തിവേൽ എന്നിവരുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കേൽക്കറിനൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കൻഡും ദൈർഘ്യമുള്ളതാണ് 'ഇത് നിൻറെ വോട്ടാണ്, നമ്മുടെ നാട്ടിന് വേണമീ വോട്ട്..' എന്നു തുടങ്ങുന്ന വീഡിയോ ഗാനം.
തിരഞ്ഞെടുപ്പ് വകുപ്പ് അണ്ടർ സെക്രട്ടറി സരിൻ എസ്എസ്, ബിഎൽഒ സത്യഭാമ, അനഘ സജികുമാർ, മാനസ ആർബി, ദേവിക അനിൽ, ദീപ എൽ, അനീഷ് എംഎസ്, അഭിജിത്ത്, അശ്വിൻ എന്നിവരും നൃത്തസംഘത്തിൽ ഉൾപ്പെടുന്നു.
വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലുടനീളം നിരവധി പ്രചാരണ പരിപാടികൾ നടത്തിവരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.