Sections

സ്വർണ വില വർധിച്ചതിനെ തുടർന്ന് സ്വർണ പണയ വായ്പകളിൽ ഗണ്യമായ കുതിച്ചു ചാട്ടമെന്ന് ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട്

Wednesday, Apr 01, 2026
Reported By Admin
Small Loans Surge in India: CIBIL Report Highlights Growth

കൊച്ചി: രാജ്യത്തെ ഉൽസവ കാലത്തിനു തുടർച്ചയായി ചെറുകിട വായ്പകളുടെ കാര്യത്തിൽ ആരോഗ്യകരമായ വളർച്ച ഉണ്ടായതായി ട്രാൻസ് യൂണിയൻ സിബിലിൻറെ വായ്പാ വിപണി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണ വില ഉയർന്നത് സ്വർണ പണയ വായ്പകളുടെ കാര്യത്തിൽ ഗണ്യമായ വളർച്ചയ്ക്കാണ് വഴി തുറന്നത്.

ആദ്യമായി വായ്പകൾ എടുക്കുന്ന യുവാക്കളുടെ തോതിലും വർധനവുണ്ട്. കൺസ്യൂമർ ഡ്യൂറബിൾ, പേഴ്സണൽ വായ്പകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളവർ കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ചരക്കു സേവന നികുതി പരിഷ്ക്കരണം അടക്കമുള്ളവ ചെറുകിട വായ്പകൾ ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും ട്രാൻസ് യൂണിയൻ സിബിലിൻറെ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൺസ്യൂമർ ക്രെഡിറ്റ് മാർക്കറ്റ് സൂചിക 2024 ഡിസംബർ 31-ന് അവസാനിച്ച ത്രൈമാസത്തിലെ 97 പോയിൻറിൽ നിന്ന് 2025 ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 102 പോയിൻറായാണ് ഉയർന്നത്. വായ്പാ വിപണിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്ന് റിപോർട്ടിനെ കുറിച്ചു പ്രതികരിച്ച ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിൻ പറഞ്ഞു. വായ്പകളുടെ കാര്യത്തിൽ മൊത്തത്തിൽ ഉണ്ടായ വർധനവ് ഇന്ത്യൻ വായ്പാ വിപണിയുടെ ശക്തിയും പക്വതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോഗത്തിൻറെ കാര്യത്തിലുണ്ടായ വർധനവിൻറെ ഫലമായി ആദ്യമായി വായ്പ എടുക്കുന്നവരുടെ കാര്യത്തിൽ ഏഴു ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ആഗോള തലത്തിൽ സ്വർണ വില ഉയർന്നതിനെ തുടർന്ന് സ്വർണ വായ്പകൾ ഗണ്യമായി ഉയർന്നതും റിപോർട്ടിൽ സൂചിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.