- Trending Now:
കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും യുകെ, യുഎസ്എ എന്നിവിടങ്ങളിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് വാലൻറൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയിൽ മികച്ച മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു.
വൈവിധ്യമാർന്ന സ്വർണ, സ്റ്റഡഡ് ആഭരണങ്ങൾക്ക് ഈ ഉത്സവകാലത്ത് കല്യാൺ ജൂവലേഴ്സ് മികച്ച ഇളവുകളാണ് നല്കുന്നത്. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയിൽ രൂപകൽപ്പന ചെയ്ത ടെമ്പിൾ, ആൻറിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് ആയിരം രൂപ ഇളവാണ് നൽകുന്നത്. ഇതുകൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് 1500 രൂപ ഇളവും കല്യാൺ ജൂവലേഴ്സ് പ്രഖ്യാപിച്ചു.
ഗോൾഡൻ ഹാർട്ട് പെൻഡൻറ്, ഡബിൾ ഹാർട്ട് റിംഗ്, ഫോർഎവർ ഇൻ ബ്ലൂം ബ്രേസ്ലെറ്റ്, ബൗണ്ട്ഡ് ബൈ ലവ് റിംഗ്, ഇൻറർടൈ്വൻഡ് ഹാർട്ട് ബ്രേസ്ലെറ്റ് എന്നിങ്ങനെ ഒരു നിര ആഭരണങ്ങളും വാലൻറൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് വിപണിയിലെത്തിച്ചിട്ടുണ്ട്.
ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.