- Trending Now:
കൊച്ചി: റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ ആഡംബര ലൈഫ്സ്റ്റൈൽ ബ്രാൻഡുകളായ റാഡിസൺ കളക്ഷനും റാഡിസൺ റെഡും ഇന്ത്യയിലുടനീളം ശക്തമാക്കാനായി റാഡിസൺ ഹോട്ടൽ ഗ്രൂപ്പും എംബിഡി ഗ്രൂപ്പും ദീർഘകാല മാസ്റ്റർ ഫ്രാഞ്ചൈസി ധാരണയിൽ ഏർപ്പെട്ടു.
റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ ആഗോള ബ്രാൻഡ് മികവും എംബിഡി ഗ്രൂപ്പിന്റെ വികസന, പ്രവർത്തന മേഖലകളിലെ മികവും സംയോജിപ്പിച്ച് രാജ്യത്ത് ആഡംബര, ലൈഫ്സ്റ്റൈൽ മേഖല വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഉടനീളമുള്ള റാഡിസൺ കളക്ഷൻ എംബിഡി, റാഡിസൺ റെഡ് എംബിഡി എന്നിങ്ങനെ 50 കോ-ബ്രാൻഡഡ് ഹോട്ടലുകളുടെ വികസനം എംബിഡി ഗ്രൂപ്പ് നിർവഹിക്കും.
റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന നോയ്ഡയിലെ ആദ്യ പഞ്ച നക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂ എംബിഡി ഹോട്ടൽ റാഡിസൺ കളക്ഷൻ എംബിഡി ആക്കി മാറ്റി ആഗോള നിലവാരത്തിലേക്ക് ഉയർത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.