Sections

ഓമ്നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതൽ

Wednesday, Feb 25, 2026
Reported By Admin
Omnitech Engineering IPO Opens Feb 25

കൊച്ചി: ഓമ്നിടെക് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപന (ഐപിഒ) 2026 ഫെബ്രുവരി 25 മുതൽ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷൻ, മോഷൻ കൺട്രോൾ തുടങ്ങിയ വിവിധ മേഖലകൾക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ ഉത്പാദകരിൽ മുൻനിരക്കാരായ കമ്പനി 418 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 165 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 216 മുതൽ 227 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 66 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 66 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായ ജീവനക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരി ഒന്നിന് 11 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.