Sections

ആവിഷ്കാര കലയുടെ സമുദ്രമാണ് ബിനാലെ: പ്രശസ്ത എഴുത്തുകാരി ലത ലക്ഷ്മി മേനോൻ

Wednesday, Feb 25, 2026
Reported By Admin
Latha Lakshmi Menon Visits Kochi-Muziris Biennale

കൊച്ചി: ലോകമെമ്പാടുമുള്ള കലാപരമായ ആവിഷ്കാരങ്ങളുടെ സമുദ്രമാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് പ്രശസ്ത സമകാലിക മലയാള എഴുത്തുകാരി ലത ലക്ഷ്മി മേനോൻ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച ശേഷം സംസാരിക്കുകായിരുന്നു അവർ.

ആഗോള കലകളുടെ സംഗമസ്ഥാനമാണ് കൊച്ചി ബിനാലെയെന്നും ഇതിൽ സന്ദർശകയായെങ്കിലും പങ്കാളിയാകാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അവർ പറഞ്ഞു. കലാകാരിയും എഴുത്തുകാരിയും എന്ന നിലയിൽ കലയും സംഗീതവും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കുന്ന സൃഷ്ടികളാണ് കൂടുതൽ ഇഷ്ടമായതെന്ന് അവർ വ്യക്തമാക്കി. സിംഗപ്പൂർ ആസ്ഥാനമായുള്ള കലാകാരി സറീന മുഹമ്മദിന്റെ കലാപ്രതിഷ്ഠ വലിയ സ്വാധീനം ചെലുത്തിയെന്നും അതിന്റെ സംഗീതാത്മകതയും ആഴവും ഏറെ ശ്രദ്ധേയമാണെന്നും അവർ പറഞ്ഞു.

2012-ൽ ബിനാലെ ആരംഭിച്ചത് മുതൽ താൻ നിത്യസന്ദർശകയാണെന്ന് ലത ലക്ഷ്മി മേനോൻ ചൂണ്ടിക്കാട്ടി. ബിനാലെ കാണാൻ തുടങ്ങിയാൽ അവിടെ നിന്ന് തിരിച്ചുപോകാൻ തോന്നാറില്ലെന്നും അത് പൂർണ്ണമായി ആസ്വദിക്കാൻ ദിവസങ്ങൾ തന്നെ ചിലവഴിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കൊടുങ്ങല്ലൂർ ഗുരുശ്രീ പബ്ലിക് സ്കൂളിലെ 73 വിദ്യാർത്ഥികളും അധ്യാപകരും ബിനാലെ കാണാൻ എത്തിയിരുന്നു. കൂടാതെ, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ 140 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.