- Trending Now:
തിരുവനന്തപുരം: താരതമ്യേന കുറഞ്ഞ തോതിൽ മാത്രം ചാഞ്ചാട്ടവും സന്തുലിതമായ വളർച്ചയും ലക്ഷ്യമിടുന്ന നിക്ഷേപകരുടെ പ്രിയപ്പെട്ട വിഭാഗമായി ഫ്ളെക്സി കാപ് ഫണ്ടുകൾ മാറുന്നു. നിക്ഷേപക പ്രവണതകളിലെ ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതീക്ഷയോടു കൂടിയ നിക്ഷേപമാണ് ഓഹരി വിഭാഗത്തിലെ മറ്റു പദ്ധതികളെ അപേക്ഷിച്ച് ഫ്ളെക്സി ഫണ്ടുകളോട് ഉള്ളതെന്ന് 2025 വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്തെ ചെറുകിട നിക്ഷേപകർക്കിടയിലും ഇതേ പ്രവണതകൾ തന്നെയാണ് ദൃശ്യമാകുന്നത്.
ആംഫിയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ പ്രകാരം 2025 വർഷം ഫ്ളെക്സി കാപ് വിഭാഗത്തിലെ അറ്റ നിക്ഷേപം 80,978 കോടി രൂപയാണ്. സ്മോൾ കാപ് വിഭാഗത്തിലെ 52,321 കോടി രൂപ, മിഡ് കാപ് വിഭാഗത്തിലെ 49,939 കോടി രൂപ എന്നിവയെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളമാണിത്. മുൻ മാസത്തെ അപേക്ഷിച്ച് 23 ശതമാനം വർധനവോടെ 10,019.27 കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപവുമായി 2025 ഡിസംബറിൽ ഇത് അതിൻറെ ഉച്ചസ്ഥായിയിലും എത്തി.
ഈ പ്രവണതയോട് ഒപ്പം ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിലും ഉപഭോക്താക്കളുടെ വർധിച്ച താൽപര്യമാണ് ദൃശ്യമായത്. 2025 ഡിസംബർ 31-ലെ കണക്കുകൾ പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 27.5 ശതമാനം വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചയോടെ ഏകദേശം 3700 കോടി രൂപയിലെത്തി. തിരുവനന്തപുരത്തും ഇതേ പ്രവണത ദൃശ്യമാണ്. ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിൻറെ ആകെ വിൽപന 2026 ജനുവരിയിൽ 47,74,486 രൂപയായിരുന്നു. 2025 ജനുവരിയെ അപേക്ഷിച്ച് 354 ശതമാനം വർധനവാണിതു കാണിക്കുന്നത്. ചെറുകിട കേന്ദ്രങ്ങളിലെ റീട്ടെയിൽ നിക്ഷേപകർ കൂടുതലായി പങ്കാളികളാകുന്നതും വർധിച്ചു വരുന്ന ബോധവൽക്കരണവുമാണിതു സൂചിപ്പിക്കുന്നത്.
വിപണി ഘട്ടങ്ങളിൽ മികച്ച രീതിയിൽ മുന്നേറാൻ ഫ്ളെക്സി കാപ് പദ്ധതികൾ മികച്ച തന്ത്രമായി മാറുമെന്നും വിപണി ഘട്ടങ്ങളിൽ തീരുമാനമെടുക്കേണ്ട ബാധ്യത നിക്ഷേപരിൽ ഉണ്ടാകില്ലെന്നും ടാറ്റാ അസറ്റ് മാനേജുമെൻറ് സിഐഒ- ഇക്വീറ്റീസ് രാഹുൽ സിംഗ് ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിലെ നേട്ടങ്ങളെ കുറിച്ചു കൂടുതൽ ബോധവൽക്കരണം നടത്താനായി ടാറ്റാ മ്യൂചൽ ഫണ്ട് ഫുൾ ഫ്ളെക്സി കാമ്പെയിനും തുടക്കം കുറിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.