Sections

ഏഷ്യ ഫണ്ട് VI വഴി 10.5 ബില്യൺ ഡോളർ സമാഹരിച്ച് ബെയ്ൻ ക്യാപിറ്റൽ

Wednesday, May 20, 2026
Reported By Admin
Bain Capital Closes Asia Fund VI at $10.5 Billion

കൊച്ചി: പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ൻ ക്യാപിറ്റൽ തങ്ങളുടെ ഏഷ്യ ഫണ്ട് VI വിജയകരമായി ക്ലോസ് ചെയ്തു. 7 ബില്യൺ ഡോളർ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 10.5 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ആകെ സമാഹരിച്ച 10.5 ബില്യൺ ഡോളറിൽ 9.1 ബില്യൺ ഡോളറും പുറത്തുനിന്നുള്ള നിക്ഷേപകരിൽ നിന്നാണ്. ഏഷ്യൻ വിപണിയിലെ കമ്പനിയുടെ 20 വർഷത്തെ മികച്ച പ്രവർത്തന പാരമ്പര്യത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം. ബെയിൻ ക്യാപിറ്റലിന്റെ പങ്കാളികൾ, ജീവനക്കാർ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവർ മൂലധന നിക്ഷേപം നടത്തുകയും സംയുക്തമായി ഈ ഫണ്ടിലെ ഏറ്റവും വലിയ ഏക നിക്ഷേപകരായി മാറുകയും ചെയ്തു.

പ്രാദേശിക വിപണികളിൽ ശക്തമായ സാന്നിധ്യമുള്ള വിദഗ്ധരുടെയും മേഖലകളിലെ വൈദഗ്ധ്യത്തിന്റെയും മാനേജ്മെന്റ് ടീമുകളുമായുള്ള അടുത്ത സഹകരണത്തിന്റെയും പിന്തുണയോടെയാണ് ഏഷ്യയിലെ മുൻനിര സ്വകാര്യ നിക്ഷേപ പ്ലാറ്റ്ഫോമുകളിൽ ഒന്നായി ബെയ്ൻ ക്യാപിറ്റൽ വളർന്നത്. ഇന്ത്യ, ജപ്പാൻ, ചൈന, ഓസ്ട്രേലിയ, കൊറിയ എന്നീ രാജ്യങ്ങളിലായി ഏതാണ്ട് 200 ഓളം വിദഗ്ധർ അടങ്ങുന്ന ശക്തമായ അടിത്തറയാണ് കമ്പനിക്കുള്ളത്. വ്യവസായം, ടെക്നോളജി, ഹെൽത്ത്കെയർ, കൺസ്യൂമർ, ഇൻഡസ്ട്രിയൽസ്, ഫിനാൻഷ്യൽ സർവീസസ് എന്നീ മേഖലകളിലാണ് പ്രധാനമായും കമ്പനി നിക്ഷേപം നടത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.