- Trending Now:
കൊച്ചി: സെബി പുതുതായി വിജ്ഞാപനം ചെയ്ത സ്പെഷലൈസ്ഡ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്തി എംപവർ എസ്ഐഎഫ് പദ്ധതി ആരംഭിക്കുന്നതായി മഹീന്ദ്ര മാനുലൈഫ് മ്യൂചൽ ഫണ്ട് പ്രഖ്യാപിച്ചു. പരമ്പരാഗത മ്യൂചൽ ഫണ്ട് നിക്ഷേപ തന്ത്രങ്ങൾക്കും ഉപരിയായുള്ള രീതിയിലാണ് ഈ വിഭാഗത്തിലെ പദ്ധതികളുടെ നിക്ഷേപം.
ദീർഘ-ഹ്രസ്വകാല സമീപനങ്ങൾ, ഡെറിവേറ്റീവ് അധിഷ്ടിത തന്ത്രങ്ങൾ, നിക്ഷേപ പദ്ധതികൾ തയ്യാറാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചുള്ള നീക്കം തുടങ്ങി നിക്ഷേപകർക്ക് തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന രീതിയിലെ വൈവിധ്യമാർന്ന സമീപനങ്ങളും ഇതിലുണ്ടാകും.
തങ്ങളുടെ നിക്ഷേപ പദ്ധതികൾ വിപുലീകരിക്കുന്നതിലെ നിർണായക ചുവടുവെപ്പാണ് ഈ പദ്ധതിയുടെ അവതരണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെൻറ് മാനേജുമെൻറ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹെറെഡിയ പറഞ്ഞു.
വിപുലമായ നിക്ഷേപ രീതികൾ പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാൻ എംപവർ എസ്ഐഎഫ് സഹായകമാകുമെന്ന് മഹീന്ദ്ര മാനുലൈഫ് മാനേജുമെൻറ് ഇക്വിറ്റി ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ കൃഷ്ണ സാങ്വി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.