- Trending Now:
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോൺസിബിൾ ജ്വല്ലറിയുമായ മലബാർ ഗോൾഡ് & ഡയമണ്ട്സ് പുതിയ പ്രകൃതിദത്ത വജ്രാഭരണ ശേഖരം 'നുവ' പുറത്തിറക്കി. പ്രകൃതിയിലെ മനോഹരമായ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'നുവ' രൂപകൽപ്പന ചെയ്തിട്ടുള്ളത്.
18, 14 കാരറ്റുകളിൽ നിർമിച്ചിട്ടുള്ള 'നുവ'യിൽ വിവിധ നിറങ്ങളിലുള്ള ജെംസ്റ്റോണുകൾ, സെറാമിക് കളർ ഇനാമലിംഗ്, മൾട്ടി-ടോൺ റോഡിയം ഫിനിഷുകൾ എന്നിവയിലൂടെ കൂടുതൽ ആകർഷകമാക്കിയ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബോളിവുഡ് നടി കരീനാ കപൂർ ഖാനാണ് 'നുവ' വജ്രാഭരണ കളക്ഷന് വേണ്ടിയുള്ള കാമ്പയിന്റെ ഭാഗമാകുന്നത്.
രൂപകൽപ്പനയിലെ മികവും മൃദുത്വവും ഒരുപോലെ സമന്വയിക്കുന്ന ചാരുതയാർന്ന ഈ ആഭരണങ്ങൾ ഏത് അവസരത്തിലും ഉപയോഗിക്കാൻ അനുയോജ്യമാണ്. പ്രകൃതിയിലും നമ്മുടെ ചുറ്റുപാടുകളിലും നിശബ്ദമായി സൗന്ദര്യം സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന രൂപങ്ങളും ടെക്സ്ചറുകളും അതിന്റെ സൂക്ഷ്മമായ വിശദാംശങ്ങളുമാണ് 'നുവ' ഡയമണ്ട് ശേഖരത്തിലുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.
ലളിതമായ ആഡംബരവും അർഥവത്തായ ഡിസൈനുകളും വിലമതിക്കുന്ന സ്ത്രീകൾക്കായി ഒരുക്കിയ ശേഖരമാണ് 'നുവ'. പ്രകൃതിയിലെ മനോഹരമായ സന്തുലിതാവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ശേഖരം, സൂക്ഷ്മമായ ഡിസൈൻ മികവും ശ്രദ്ധ പിടിച്ചുപറ്റുന്ന ഭംഗിയും സമന്വയിപ്പിച്ചുകൊണ്ട് ആധുനിക ഡയമണ്ട് ആഭരണങ്ങളുടെ വ്യത്യസ്തമായൊരു അവതരണം സമ്മാനിക്കുന്നു. കരകൗശല വൈദഗ്ധ്യം, ഡിസൈൻ നവീകരണം, സമകാലിക ആഡംബരം എന്നിവ സമന്വയിപ്പിക്കുന്ന ശേഖരങ്ങളിലൂടെ മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രകൃതിദത്ത ഡയമണ്ട് ശ്രേണി കൂടുതൽ വിപുലപ്പെടുത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.