- Trending Now:
കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നൽകുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ നിക്ഷേപർക്ക് പിന്തുണ നൽകുന്ന രീതിയിൽ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഡിവിഡൻറ് ലീഡേഴ്സ് 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു.
യൂലിപ് വിഭാഗത്തിൽപ്പെട്ട ഈ പദ്ധതി നിക്ഷേപകർക്ക് സുതാര്യമായ രീതിയിൽ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയിൽ പങ്കാളികളാകാനുള്ള അവസരമാണ് നൽകുന്നതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫീസർ മനീഷ് കുമാർ പറഞ്ഞു.
ബിഎസ്സി 500 ഡിവിഡൻറ് ലീഡേഴ്സ് 50 സൂചികയാവും ഫണ്ട് പിന്തുടരുക. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 33.63 ശതമാനവും അഞ്ചു വർഷങ്ങളിൽ 30.96 ശതമാനവും 10 വർഷങ്ങളിൽ 20.40 ശതമാനവും നേട്ടമാണ് ഈ സൂചിക നൽകിയിട്ടുള്ളതെന്ന് 2026 ജനുവരി 30-ലെ കണക്കുകൾ വ്യക്തമാക്കുന്നു.
കമ്പനിയുടെ ജനപ്രിയ യൂലിപ് പദ്ധതികളായ ഐസിഐസിഐ പ്രു സിഗ്നേചർ അഷ്വർ, ഐസിഐസിഐ പ്രു സ്മാർട്ട്കിഡ് അഷ്വർ, ഐസിഐസിഐ പ്രു സ്മാർട്ട് ഇൻഷുറൻസ് പ്ലാൻ പ്ലസ് (എസ്ഐപി പ്ലസ്) എന്നിവ അടക്കം വിവിധ പദ്ധതികൾക്കൊപ്പം ഡിവിഡൻറ് ലീഡേഴ്സ് 50 ഇൻഡക്സ് ഫണ്ട് ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.