- Trending Now:
 
 
                                കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോ ഓഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്സ്. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മണ്ണ് ശാസ്ത്രം, കാർഷിക സാമ്പത്തിക ശാസ്ത്രം തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോ ഓഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയവും, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം സെപ്റ്റംബർ 20 നകം ഡയറക്ടർ, കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിലേക്കോ nodalatmakerala@gmail.com എന്ന മെയിൽ വിലാസത്തിലേക്കോ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0471-2318186, 2317314.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. എം.ബി.ബി.എസിനൊപ്പം അതാത് വിഷയത്തിൽ മെഡിക്കൽ പി.ജിയും ടി.സി.എം.സി / കെ.എസ്.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. വെബ്സൈറ്റ്: gmckannur.edu.in.
നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ ഓട്ടോ മൊബൈൽ (ഫോർ വീലർ സർവീസ് ടെക്നീഷ്യൻ) വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈൽ /മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർ സെപ്റ്റംബർ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9496474906.
തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് സെപ്റ്റംബർ 18 ന് അഭിമുഖം നടക്കും. 36 ഒഴിവുകളാണുള്ളത്. എം.എസ്.സി നഴ്സിംഗും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2528601, 2528603.
കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്സ്. പ്രതിഫലം പ്രതിമാസം 50,000 രൂപ. കാലാവധി ഒരു വർഷം. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മണ്ണ് ശാസ്ത്രം, കാർഷിക സാമ്പത്തിക ശാസ്ത്രം തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോർഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം സെപ്റ്റംബർ 20 നകം ഡയറക്ടർ, കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിലേക്കോ nodalatmakerala@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അപേക്ഷ സമർപ്പിക്കണം.
കതിരൂർ ജി വി എച്ച് എസ് സ്കൂളിലെ വി എച്ച് എസ് സി വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ സെപ്റ്റംബർ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്കൂളിൽ എത്തണം. ഫോൺ: 7510153050, 9947085920.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.