- Trending Now:
നാഷണൽ ആയുഷ് മിഷന്റെ ജില്ലാ യൂണിറ്റിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയുടെ ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി. പ്രായപരിധി: 2025 സെപ്തംബർ ഒമ്പതിന് 40 വയസ് കവിയരുത്. പ്രതിമാസ വേതനം: 14700 രൂപ. അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്തംബർ 16ന് ഉച്ചയ്ക്ക് രണ്ടിന് ആശ്രാമം ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ്, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. www.nam.kerala.gov.in ൽ അപേക്ഷ ഫോം ലഭിക്കും. ഫോൺ: 0474 2082261.
ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ലാറ്റിൻ കാത്തോലിക് ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബിവോക്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യുണിക്കേഷൻ/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻ.എ.സി/എൻ.ടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്തംബർ 16ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2712781.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കൗൺസിലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 15 രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ : 0484 2425377.
എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി സെപ്റ്റംബർ 19ന് അഭിമുഖം നടത്തും. പ്ലസ് ടു, മലയാളം ടൈപ്പിംഗ് (ലോവർ ), ഇംഗ്ലീഷ് ടൈപ്പിംഗ് (ഹയർ ) എന്നീ വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഗ്രാഫിക് ഡിസൈനിങ്, ലേഔട്ട്, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവർത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അന്നേദിവസം അസ്സൽ രേഖകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള ജില്ലാ പ്ലാനിങ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0484- 2422290.
പാലക്കാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന് രാവിലെ 10ന് വകുപ്പ് തലവൻ മുൻപാകെ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.ഫോൺ: 04912572640.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.