- Trending Now:
ആലപ്പുഴ ജില്ലയിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് (ഹോമിയോ) തസ്തികയിലേക്ക് നിയമിക്കുന്നതിന് സെപ്തംബർ 16 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എൻഎഎം, ഡിപിഎംഎസ് യു, ജില്ലാ ഹോമിയോ ആശുപത്രി, ആലപ്പുഴയിൽ വെച്ച് വാക് ഇൻ ഇൻറർവ്യു നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ ഐസി ഡി എസ് പ്രോജക്ട് പരിധിയിലെ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ രണ്ട്, 11, 12 വാർഡുകളിലെയോ തൊട്ടടുത്ത വാർഡുകളിലെയോ സ്ഥിര താമസക്കാരായ എസ് എസ് എൽ സി വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 17 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ മുവാറ്റുപുഴ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9947864784, 0485 2810018.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം മേഖലയുടെ പരിധിയിലുള്ള ഉദയംപേരൂർ, തൃശൂർ എന്നീ ഫിഷറീസ് ഓഫീസുകളിൽ കോ-ഓഡിനേറ്റർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവ് വീതമാണ് ഉള്ളത്. 20 നും, 36 നും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത - ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. അപേക്ഷകർ ജില്ലകളിൽ സ്ഥിര താമസമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾക്കുള്ള വാക്-ഇ9-ഇ9്റർവ്യൂ സെപ്തംബർ 17 രാവിലെ 10 ന് എറണാകുളം റീജിയണൽ എക്സിക്യൂട്ടീവ് ഓഫീസിൽ നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 16 ന് രാവിലെ 10ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഡി.എം.ഇ അപ്രൂവ്ഡ് ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ബാച്ചിലർ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ യോഗ്യതയുള്ള കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. സർക്കാർ/അംഗീകൃത ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണയുണ്ട്. അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. യോഗ്യരായവർ അസ്സൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ0: 0494 2689820.
നിറമരുതൂർ ഗ്രാമ പഞ്ചായത്തിലെ തേവർക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 16 ന് രാവിലെ 10ന് തേവർക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
വയനാട്: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ആർ.ഡി.ഒ ഓഫീസ് പരിസരം, മാനന്തവാടി - 670 645 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ-04935 244700.
വയനാട്: ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക. ഫോൺ - 04936 202771.
വയനാട്: എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനം നടത്തുന്നു. ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടിയാണ് യോഗ്യത. പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 16ന് രാവിലെ 11ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ - 04935 296906.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.