- Trending Now:
മലപ്പുറം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെഫോണിന് മലപ്പുറം ജില്ലയിൽ ശക്തമായ മുന്നേറ്റം. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കെഫോൺ കണക്ഷനുകൾക്ക് വലിയ സ്വീകാര്യതയാണ് മലപ്പുറത്ത് ലഭിക്കുന്നത്. മിതമായ നിരക്കിൽ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് ജില്ലയിലെ ഡിജിറ്റൽ കണക്റ്റിവിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് കെഫോൺ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെഫോൺ ഉപഭോക്താക്കളുള്ള ജില്ലയും മലപ്പുറമാണ്.
കെഫോൺ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 30,044 കണക്ഷനുകൾ നൽകിയിട്ടുണ്ട്. ജില്ലയിൽ കലക്ടറേറ്റ് ഉൾപ്പെടെ 3195 സർക്കാർ ഓഫീസുകൾ നിലവിൽ കെഫോൺ നെറ്റുവർക്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഡിജിറ്റൽ ഉൾപ്പെടുത്തൽ ലക്ഷ്യമിട്ട് ജില്ലയിൽ ആകെ 3,558 ബിപിഎൽ കുടുംബങ്ങൾക്ക് ഇതിനോടകം സൗജന്യ കണക്ഷനുകൾ നൽകി.
പ്രാദേശിക തലത്തിൽ സേവനം ഉറപ്പാക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 395 ലോക്കൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാർ കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ആയിരത്തിലധികം കണക്ഷനുകൾ നൽകി പ്ലാറ്റിനം കാറ്റഗറിയിൽ ഇടം നേടിയ ആദ്യ പാർട്ണറെന്ന നേട്ടം കരസ്ഥമാക്കിയ സ്പുട്നിക് പ്രവർത്തനം നടത്തുന്നതും മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണ്.
പുതിയ ഗാർഹിക കണക്ഷനുകൾക്കായി 'എന്റെ കെഫോൺ' മൊബൈൽ ആപ്പിലൂടെയോ ഔദ്യോഗിക വെബ്സൈറ്റായ www.kfon.in ലൂടെയോ രജിസ്റ്റർ ചെയ്യാം. കൂടാതെ 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയും രജിസ്ട്രേഷൻ നടത്താം. കെഫോൺ പ്ലാനുകളും ഓഫറുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 90616 04466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'KFON Plans' എന്ന് സന്ദേശം അയച്ചാൽ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.