- Trending Now:
കൊല്ലം മെഡിക്കൽ കോളജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ. പ്രായപരിധി 40 വയസ്. മാസവേതനം: 73,500 രൂപ. ജനനതീയതി, യോഗ്യത (എം.ബി.ബി.എസ് പാർട്ട് ഒന്നും രണ്ടും, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റും, അസൽ സർട്ടിഫിക്കറ്റുകളും), പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം സെപ്റ്റംബർ 27 രാവിലെ 11 മുതൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0474 2572572, 2572579, 2572574.
ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഒഴിവിലേക്ക് ലാറ്റിൻ കത്തോലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത: ബി-വോക്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 26ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2712781.
അസാപ് കേരള ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. എംബിഎ ബിരുദം ഉള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 30 വയസ്. അഭിമുഖം സെപ്റ്റംബർ 27ന് കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന തൊഴിൽമേളയോടൊപ്പം നടത്തും. ഫോൺ :9495999688, 9496085912.
കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത : ബിഎസ്സി എംഎൽറ്റി / എംഎൽറ്റി ഡിപ്ലോമ. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി 40. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ നാലിന് രാവിലെ 11ന് ജില്ലാ ഹോമിയോ അശുപത്രി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0469 2776000. ഇ-മെയിൽ : ghhkottanad@kerala.gov.in.
റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വർഗ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ കോഴ്സ് വിജയിച്ചവരാകണം. ഡിസിഎ/ഡിറ്റിപി/ പിജിഡിസിഎ കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പരിജ്ഞാനമുണ്ടാകണം. പ്രതിമാസ ഓണറേറിയം 16,000. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം ഒക്ടോബർ ആറിന് രാവിലെ 11 ന് റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 04735 227703.
മരുത റോഡ് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ വാഹനം ഓടിക്കുന്നതിന് വനിതാ ഡ്രൈവറെ ആവശ്യമുണ്ട്. മരുതറോഡ് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീയിൽ അംഗങ്ങൾക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 29നകം ഗ്രാമപഞ്ചായത്തിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0491- 2534003.
പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാള അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9961324644.
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2800167.
പേരാവൂർ ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 10.30 ന് പേരാവൂർ ഗവ. ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. പട്ടികവർഗ്ഗ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അടുത്ത സംവരണ ടേൺ ആയ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥിയെ പരിഗണിക്കും. ഫോൺ: 0490 2996650.
കണ്ണൂർ നാഷണൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ/ ഹോമിയോ സ്ഥാപനങ്ങളിൽ മൾട്ടി പർപ്പസ് വർക്കർ (നഴ്സ്), അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം http://www.nam.kerala.gov.in/careers വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2944145.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.