Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഹെൽപർ, വർക്കർ, മെഡിക്കൽ ഓഫീസൽ, ജൂനിയർ ഇൻട്രക്ടർ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Sep 22, 2025
Reported By Admin
Recruitment opportunities for various posts including Guest Instructor, Helper, Worker, Medical Offi

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

വടകര ഐടിഐയിൽ ഡി/സിവിൽ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: ഡി/സിവിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡി/സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡി/സിവിൽ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം ഇന്ന് (സെപ്റ്റംബർ 22) രാവിലെ 11ന് നടക്കും. ഫോൺ: 0496 2533170.

ഹെൽപർ, വർക്കർ നിയമനം

കണ്ണൂർ കോർപറേഷൻ എളയാവൂർ സോണലിലെ എളയാവൂർ സൗത്ത്, കീഴ്ത്തള്ളി, കണ്ണോത്തുംചാൽ അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെൽപർ, വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസായവർക്ക് ഹെൽപർ തസ്തികയിലേക്കും അപേക്ഷിക്കാം. 18 നും 35 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം നടാൽ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 9567987118.

മെഡിക്കൽ ഓഫീസൽ ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 6,000 രൂപ. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

ഒഴിവ്

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ അഡിറ്റീവ് മാനുഫാക്ച്ചറിങ്ങ് (3D പ്രിന്റിങ്ങ്) ടെക്നീഷ്യൻ (ഓപ്പൺ കാറ്റഗറി), മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ് ട്രേഡുകളിൽ ജൂനിയർ ഇൻട്രക്ടർ (ഈഴവ/ തിയ്യ/ ബില്ല) ഒഴിവുകളിലേക്ക് (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 24 രാവിലെ 10ന് അഭിമുഖം നടത്തും. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ച്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക്/ എൻജിനീയറിങ് ഡിഗ്രി/ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/ N.A.C യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നീഷ്യൻ യോഗ്യത. മൾട്ടിമീഡിയ & അനിമേഷനിൽ ബി.വോക്ക്/ ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലെ രണ്ട് വർഷ ഡിപ്ലോമ / ബന്ധപ്പെട്ട ട്രേഡിൽ N.T.C/ N.A.C യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ് ജൂനിയർ ഇൻസ്ട്രക്ടറുടെ യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2459255.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിതാ ഗവ.ഐ.ടി.ഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിൽ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തുക. ഫോൺ: 0471-2418317.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.