- Trending Now:
വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ ദിവസവേതനത്തിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 24ന് രാവിലെ 11ന് ബറ്റാലിയൻ ഓഫീസിൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാർകാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.
പറയഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ്, ഹിന്ദി പാർട്ട്ടൈം അധ്യാപകരെ നിയമിക്കും. അഭിമുഖം സെപ്റ്റംബർ 22ന് യഥാക്രമം രാവിലെ 10നും 12നും സ്കൂളിൽ നടക്കും. അസ്സൽരേഖകളും പകർപ്പുമായി എത്തണം. ഫോൺ: 9497834340.
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് ടെക്നീഷ്യൻ ട്രേഡിലും അരിതമറ്റിക് കം ഡ്രോയിങ്/ എംപ്ലോയബിലിറ്റീ സ്കിൽ വിഷയം കൈകാര്യം ചെയ്യുന്നതിനുമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് സെപ്റ്റംബർ 22ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. പ്രതിമാസം വേതനം 28620 രൂപ. വിശദവിവരത്തിന് ഫോൺ - 0481 2551062, 6238139057.
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വയർമാൻ ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി സെപ്റ്റംബർ 24 ന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബി.ടെക്കും ഒരു വർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷ പരിചയവും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ : 0481 2535562.
ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജല പരിശോധന ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (കെമിക്കൽ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിഎസ്സി കെമിസ്ട്രിയും ജലപരിശോധന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എംഎസ്സി കെമിസ്ട്രി യോഗ്യതയുള്ളവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം മതിയാവും. ഐഎസ്ഒ പരിശീലനം അഭികാമ്യം. പ്രായപരിധി 48. ബയോഡേറ്റ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 11 ന് സുൽത്താൻ ബത്തേരി ജല അതോറിറ്റി ജില്ലാ ലാബിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0495 2374570.
മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിലുളള വാളേരി (ഗേൾസ്), അഞ്ചുകുന്ന് (ബോയ്സ്) പനമരം (ഗേൾസ്), തൃശ്ശിലേരി (ഗേൾസ്) പ്രീ മെട്രിക്ക് ഹോസ്റ്റലുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത പത്താംതരം. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. മാനന്തവാടി താലൂക്ക് പരിധിയിലെ സ്ഥിരതാമസക്കാരായ 25 നും 50 നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവയുടെ അസലുമായി സെപ്റ്റംബർ 24 ന് രാവിലെ 11 ന് മാനന്തവാടി പട്ടികവർഗ വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935-240210.
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കല്ലോടി അങ്കണവാടിയിൽ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ഒന്നാം വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. പ്രായം 18-35. ക്രഷ് വർക്കർ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷ ഫോം മാനന്തവാടി ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240754.
മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡാറിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ, ബില്ലിംഗ് കം ക്ലീനിംഗ് തസ്തികകളിലേക്ക് നിയമനം നടത്തും. പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രായം 50ന് മുകളിലാവരുത്. ദിവസം 400 രൂപയാണ് വേതനം. ജോലി സമയം രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ. ബില്ലിംഗ് കം ക്ലീനിംഗ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്ലസ് ടു/ തത്തുല്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ബില്ലിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം 21നും 40നും ഇടയിലാവണം. ദിവസം 710 രൂപയാണ് വേതനം. ജോലി സമയം രാവിലെ 9.30 മുതൽ വൈകുന്നേരം ആറ് വരെ. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും പൊലീസ് കുടുംബങ്ങളിൽ നിന്നുളളവർക്കും മുൻഗണനയുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 25 ന് വൈകുന്നേരം അഞ്ചിന് മുൻപ് മാനേജർ, സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ, എം എസ് പി ക്യാംപിന് മുൻവശം എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോം പ്രവൃത്തി ദിവസങ്ങളിൽ മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാറിൽ നിന്നും ലഭിക്കും. ഇന്റർവ്യൂ തിയതിയും സമയവും നേരിട്ട് അറിയിക്കും. ഫോൺ: 0483 2734921.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.