Sections

നാവിഗേഷണൽ അസിസ്റ്റന്റ്, സെക്യൂരിറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വാച്ച്മാൻ, ഗാർഡ്നർ, കൗൺസലർ, ലബോറട്ടറി ടെക്നീഷ്യൻ, ആയൂർവേദ നഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Sep 18, 2025
Reported By Admin
Recruitment opportunities for various posts including Navigational Assistant, Security, Administrati

നാവിഗേഷണൽ അസിസ്റ്റന്റ് നിയമനം

കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പ്സിൽ നാവിഗേഷൻ അസിസ്റ്റന്റിന്റെ നാല് ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. https://www.dgll.nic.in/recruitment വഴി അപേക്ഷിക്കാം. ഫോൺ: 0495 2771881.

സെക്യൂരിറ്റി അഭിമുഖം

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉൾപ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബർ 26 ന് രാവിലെ 11 മുതൽ സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കും. പ്രായപരിധി: 60 വയസ്. യോഗ്യത: എക്സ് സർവീസ്മെൻ ആണെന്ന് തെളിയിക്കുന്ന രേഖ, ഡിസ്ചാർജ് ബുക്ക്, പ്രവർത്തി പരിചയരേഖ. അസൽ രേഖ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0468 2222364.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം

വനിത-ശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ജെൻഡർ പാർക്കിൽ താൽക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കും. സർക്കാർ വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടന്റ്/മറ്റു ഉയർന്ന തസ്തികളിൽനിന്ന് വിരമിച്ചവരും അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ പരിചയം ഉള്ളവരുമായ ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2963695.

വാച്ച്മാൻ, ഗാർഡ്നർ തസ്തികയിൽ ഒഴിവ്

മുദ്രാ വിദ്യാഭ്യാസ സമിതിയുടെ ഭാഗമായി മുണ്ടേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ വാച്ച്മാൻ, ഗാർഡ്നർ തസ്തികയിൽ താൽകാലിക ഒഴിവ്. രാത്രി കാലങ്ങളിലും സേവനം വേണ്ടി വരും. വ്യവസ്ഥകൾക്ക് വിധേയമായി 14,000 രൂപ വരെ വേതനം ലഭിക്കും. ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിയിൽ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. സ്വന്തമായി ടു വീലർ സൗകര്യം ഉണ്ടായിരിക്കണം. അപേക്ഷ സെപ്റ്റംബർ 20 ന് വൈകിട്ട് അഞ്ചിനകം സ്കൂളിലെ മുദ്രാ വിദ്യാഭ്യാസ സമിതി ഓഫീസിൽ നിശ്ചിത ഫോർമാറ്റിൽ നൽകണം. ഫോൺ- 9447647340, 9496184234.

കരാർ നിയമനം

ചിറ്റാർ ഗേൾസ് പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥിനികൾക്ക് കൗൺസിലിംഗും കരിയർ ഗൈഡൻസും നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസലറെ നിയമിക്കുന്നു. സെപ്റ്റംബർ 24 ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അഭിമുഖം. ഒഴിവ് ഒന്ന്. യോഗ്യത: എംഎ സൈക്കോളജി/ എംഎസ്ഡബ്ല്യു (സ്റ്റുഡൻസ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എംഎസ് സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ, സ്റ്റുഡൻഡ് കൗൺസലിംഗ് രംഗത്തുള്ളവർക്കും പട്ടികവർഗവിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവർക്കും മുൻഗണന. പ്രായപരിധി 2025 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ അസൽ ഹാജരാക്കണം. നിയമന കാലാവധി 2026 മാർച്ച് 31 വരെ. ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവർഗക്കാർക്ക് മുൻഗണന.
ഫോൺ: 04735 227703.

ലബോറട്ടറി ടെക്നീഷ്യനെ ആവശ്യമുണ്ട്

എറണാകുളം: ജില്ലയിലെ മരട് എയു ഡബ്ലിയു എം ക്യാമ്പസിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എൽഎബിഎൽ അക്രഡിറ്റേഷനുളള മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുളള എം എസ് സി മൈക്രോബയോളജി ബിരുദമുളള ലബോറട്ടറി ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുടെ അസൽ രേഖകൾ സഹിതം സെപ്തംബർ 20-ന് ശനിയാഴ്ച്ച രാവിലെ 10.30 ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം. ഫോൺ : 0484 2960429

ആയൂർവേദ നഴ്സ് താത്കാലിക നിയമനം

എറണാകുളം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ നഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയൂർവേദ നഴ്സിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്. അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം സെപ്തംബർ 22-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.