Sections

എന്താണ് പാർട്ണർഷിപ്പ് സംരംഭം? പ്രത്യേകതകളും, നേട്ടങ്ങളും, ന്യൂനതകളും എന്തെല്ലാം?

Thursday, Aug 17, 2023
Reported By Soumya
Partnership

ഒന്നിലേറെ ഉടമകൾ ഉള്ള ചെറു സംരംഭം ആണെങ്കിൽ പങ്കാളിത്ത ബിസിനസാണ് നല്ലത്. പാർട്ണർഷിപ്പ് സംരംഭത്തിൽ ചുരുങ്ങിയത് രണ്ട് അംഗങ്ങളെങ്കിലും വേണം. അംഗങ്ങളെ പാർട്ണർമാർ എന്നാണ് വിളിക്കുക. ഒന്നിലേറെ ഉടമകളുടെ കഴിവുകൾ സ്ഥാപനത്തിന്റെ നടത്തിപ്പിൽ പ്രയോജനകരമാണ്.

പങ്കാളിത്ത വ്യവസ്ഥകൾ വിവരിച്ചുകൊണ്ട് പങ്കാളികൾ തമ്മിൽ ഒരു പരസ്പര കരാർ ഉണ്ടാകണം. പങ്കാളികളുടെ ഓഹരി കൈമാറ്റം സാധ്യമല്ല. ഇവിടെയും സംരംഭത്തിന് ബാധ്യതയുണ്ടെങ്കിൽ അത് തീർക്കാൻ ഉടമകൾ ബാധ്യസ്ഥരാണ്. സ്ഥാപനത്തിന് ഒരു പേര് കണ്ടെത്തിക്കഴിഞ്ഞാൽ സംരംഭത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പങ്കാളിത്തത്തിന്റെ രീതിയും വിവരിച്ചുകൊണ്ട് പങ്കാളിത്ത ഉടമ്പടി ( പാർട്ണർഷിപ്പ് എഗ്രിമെന്റ് ) ഉണ്ടാക്കണം. പാർട്ടർഷിപ്പിന് രജിസ്ട്രേഷൻ നിർബന്ധമില്ല. എങ്കിലും (സംരംഭം കേരളത്തിലാണെങ്കിൽ) തിരുവനന്തപുരത്തുള്ള രജിസ്ട്രാർ ഓഫ് ഫേംസ് മുൻപാകെ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്. ബിസിനസ്സിന്റെ സ്വഭാവമനുസരിച്ച് ആവശ്യമായ ലൈസൻസുകൾ, ജി എസ് ടി, രജിസ്ട്രേഷൻ, പാൻ, ടാൻ എന്നിവയൊക്കെ നേടണം. ബാങ്കിൽ ഒരു കറന്റ് അക്കൗണ്ട് തുറന്ന് പണം ഇടപാടുകൾ അതുവഴിയാണ് ചെയ്യേണ്ടത്.

പങ്കാളികൾ തമ്മിലുള്ള സ്വരച്ചേർച്ച പാർട്ണർഷിപ്പ് സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണ്. പ്രൊപ്രൈറ്റർഷിപ്പിനെപോലെതന്നെ ബാധ്യതയ്ക്ക് പരിധിയില്ല എന്നതാണ് പാർണർഷിപ്പ് സ്ഥാപനങ്ങളുടെയും ഏറ്റവും വലിയ പോരായ്മ. സ്ഥാപനത്തിന് വലിയ ബാധ്യത ഉണ്ടായാൽ പങ്കാളികൾ വ്യക്തിഗതമായ നിലയിൽ പോലും അത് തീർക്കാൻ ബാധ്യസ്ഥരാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.