- Trending Now:
ചുരുങ്ങിയ മൂലധനത്തിൽ ഒറ്റയ്ക്ക് ഒരു സംരംഭം ആരംഭിക്കുമ്പോൾ പ്രൊപ്രൈറ്റർഷിപ്പാണ് ഏറ്റവും അനുയോജ്യമായ ബിസിനസ് മോഡൽ. സ്വന്തമായി തീരുമാനങ്ങൾ എടുക്കാം എന്നതാണ് പ്രോപ്പറേറ്റർഷിപ്പ് സംരംഭത്തിന്റെ പ്രത്യേകത. അതിൽ ലാഭവും നഷ്ടവും ഒക്കെ സ്വന്തമായി തന്നെ വഹിക്കാം. ഏറ്റവും എളുപ്പവും, ലളിതവുമായിട്ടുള്ള ബിസിനസ് രീതിയാണ് ഇത്. ഉടമസ്ഥൻ തന്നെയാണ് അതിൽ എല്ലാം. അതിനാൽ ഔപചാരികതയും നിബന്ധനകളും കുറവാണ്. ബിസിനസ് തീരുമാനങ്ങൾ മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതില്ല. വലിയ കമ്പനികളുടെ പോലെ ഒട്ടേറെ അനുമതികളും നൂലാമാലകളും ഒന്നുമില്ല.
ഇവിടെ മൂലധന സമാഹരണത്തിനും വളർച്ചയ്ക്കും അവസരങ്ങൾ കുറവാണ്. പ്രൊപ്രൈട്ടറി സ്ഥാപനമാകുമ്പോൾ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ നിന്ന് വായ്പ ലഭിക്കാനും ബുദ്ധിമുട്ടാണ്. സ്വന്തം സംരംഭം ആണെങ്കിലും കണക്കുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നത് നല്ലതാണ്. ബിസിനസിൽ എന്തെങ്കിലും ബാധ്യതകൾ വന്നാൽ അത് തീർക്കാൻ വ്യക്തിപരമായ നിലയിൽ ഉടമ ബാധ്യസ്ഥനാണ്. അതായത് സംരംഭത്തിന്റെ ആസ്തിക്കും അപ്പുറം കടബാധ്യത ഉണ്ടായാൽ ഉടമയുടെ വ്യക്തിഗത സ്വത്തുക്കളിൽ നിന്നും അത് തീർക്കേണ്ടി വരും. അത് തന്നെയാണ് പ്രോപ്പറേറ്റർ ഷിപ്പ് സംരംഭങ്ങളുടെ ഏറ്റവും വലിയ ന്യൂനത.
തുടങ്ങുന്നത് പ്രിപ്പറേറ്ററി സ്ഥാപനമായിയാണെങ്കിലും വളർച്ചയുടെ പാതയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പബ്ലിക് ലിമിറ്റഡ് കമ്പനിയും ആക്കി മാറ്റാവുന്നതാണ്.
പ്രൊപ്രൈറ്റർ ഷിപ്പ് സംരംഭം തുടങ്ങാൻ ധാരാളം രജിസ്ട്രഷന്റെ ആവശ്യമില്ല. സംരംഭകന്റെ പേരിൽ നേടുന്ന രജിസ്ട്രേഷൻ ലൈസൻസോ മറ്റു സർട്ടിഫിക്കറ്റുകൾ തന്നെ ധാരാളം. സംരംഭത്തിന് ഒരു പേര് നൽകി ട്രേഡ് ലൈസൻസ് നേടാവുന്നതാണ്. വർഷത്തിൽ 40 ലക്ഷത്തിന് മുകളിൽ വിറ്റ് വരവ് ഉള്ള സംരംഭകത്തിന് മാത്രമാണ് ജി.എസ് ടി രജിസ്ട്രേഷൻ ആവശ്യമായി വരുന്നത്. ആദായ നികുതി റിട്ടേണിന് പെർമനന്റ് അക്കൗണ്ട് നമ്പർ ആവശ്യമാണ്. ടാൻ ആവശ്യമാണെങ്കിൽ എടുക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.